ഒരു വർഷത്തിന് ശേഷം ഷെയ്ൻ നിഗം നായകനായ ചിത്രം തിയേറ്ററിലേക്ക്; 'ഹാൽ' അഞ്ചു ഭാഷകളിൽ

Last Updated:

സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്

ഷെയ്ൻ നിഗം, ഹാൽ
ഷെയ്ൻ നിഗം, ഹാൽ
ഷെയ്ൻ നിഗമിനെ (Shane Nigam) നായകനാക്കി അഞ്ചു ഭാഷകളിലായി 'വീര' സംവിധാനം ചെയ്യുന്ന 'ഹാൽ' (Haal movie) എന്ന ചിത്രത്തിൻ്റെ റിലീസ് (release date) സെപ്റ്റംബർ പന്ത്രണ്ടിന് പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തുവിട്ടു. ഷെയ്ൻ നിഗവും നായിക
വൈദ്യാ സാക്ഷിയുമാണ് പോസ്റ്ററിൽ.
ജെ.വി.ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിഞ്ഞ ശക്തമായ ഒരു പ്രണയ ചിത്രമാണ്. സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്.
സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും 'ഹാൽ'. ജോണി ആൻ്റണി, സുരേഷ് കൃഷ്ണ, ജോയ് മാത്യു, മധുപാൽ, കെ.യു. മനോജ്, നിഷാന്ത് സാഗർ, നിയാസ് ബക്കർ, ദിനേശ് പണിക്കർ, അബിൻ ബിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിഷാദ് കോയയുടേതാണ് തിരക്കഥ.
advertisement
സംഗീതം - വി. നന്ദഗോപാൽ, ഛായാഗ്രഹണം -രവിചന്ദ്രൻ, കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് - അമൽ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രവീൺ വിജയ്, പ്രകാശ് ആർ. നായർ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ- ബിജു പി.കെ.
കോഴിക്കോട്, മൈസൂർ, ഹൈദരാബാദ്, ജയ്പ്പൂർ എന്നിവിടങ്ങളിലായി 100 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം രാജ് സാഗർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Haal is an upcoming Malayalam movie featuring actor Shane Nigam in the lead role, alongside Sakshi Vaidya. This movie marks a first in the line of films starring Shane Nigam as the protagonist. It's been more than a year since a Malayalam film starring Shane Nigam has hit the big screens
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു വർഷത്തിന് ശേഷം ഷെയ്ൻ നിഗം നായകനായ ചിത്രം തിയേറ്ററിലേക്ക്; 'ഹാൽ' അഞ്ചു ഭാഷകളിൽ
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement