നടി, നിർമാതാവ്, ഇനി സംരംഭക; വസ്ത്രവ്യാപാര രംഗത്ത് ചുവടുവച്ച് ഷീലു എബ്രഹാം

Last Updated:

സാരികൾക്ക് മാത്രമായൊരു ഓൺലൈൻ സ്റ്റോറാണ് ഷീലു ആരംഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ തങ്ങള്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി

ഷീലു എബ്രഹാം
ഷീലു എബ്രഹാം
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഷീലു എബ്രഹാം (Sheelu Abraham). അഭിനയരംഗത്തു നിന്നും ബിസിനസിലേക്ക് തിരിയുന്ന താരങ്ങള്‍ക്കൊപ്പം ഇനി ഷീലുവും ഉണ്ട്. ഇക്കഴിഞ്ഞ വിജയദശമി ദിവസം സര്‍പ്രൈസ് ആയിട്ടാണ് ഷീലു സോഷ്യല്‍മീഡിയയിലൂടെ തന്റെ സംരംഭകത്വ വിശേഷങ്ങള്‍ പങ്കുവച്ചത്. 'മന്താര' എന്നാണ് ഷീലു എബ്രഹാമിന്റെ സാരി ബ്രാൻഡ് പ്രൊഡക്ടിന് നൽകിയിരിക്കുന്ന പേര്.
സാരികൾക്ക് മാത്രമായൊരു ഓൺലൈൻ സ്റ്റോറാണ് ഷീലു ആരംഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ തങ്ങള്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. പല ബിസിനസുകളുടെയും ബ്രാന്‍ഡ് മുഖമായിരുന്ന നടി ആദ്യമായാണ് സ്വന്തം ബിസിനസുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അതുകൊണ്ടു തന്നെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്.
2013ലെ 'വീപ്പിങ് ബോയ്' എന്ന സിനിമയിലൂടെ സിനിമാ അഭിനയ രംഗത്തെത്തിയ നടിയാണ് ഷീലു എബ്രഹാം. ഇതുവരെ മലയാളം, തമിഴ് സിനിമകളിലും ഹ്രസ്വചിത്രതിലും ഡോക്യുമെന്ററിയിലും ഷീലു അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ അനൂപ് മേനോൻ ചിത്രം 'രവീന്ദ്രാ നീ എവിടെ?' യിലാണ് ഷീലു ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ടി.വി. ഷോ അവതാരകയായും അവർ എത്തിയിട്ടുണ്ട്.
advertisement
Summary: Malayalam actor/ producer Sheelu Abraham has stepped into the role of an entrepreneur with her latest venture in saree sales. Her brand has been christened 'Manthara', which focuses on sales through an online platform. She informed her fans and followers about accepting orders via Instagram page
മലയാളം വാർത്തകൾ/ വാർത്ത/Film/
നടി, നിർമാതാവ്, ഇനി സംരംഭക; വസ്ത്രവ്യാപാര രംഗത്ത് ചുവടുവച്ച് ഷീലു എബ്രഹാം
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement