കത്തനാർക്ക് ശേഷം ജയസൂര്യ അഭിയനയിച്ച സിനിമ; പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

Last Updated:

'ഓസ്ലർ' എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിൻ്റെ ബാനറിൽ മിഥുൻ മാനുവൽ തോമസും, ഇൻഷാദ് എം. ഹസനും ചേർന്നാണ് നിർമാണം

ജയസൂര്യ, വിനായകൻ
ജയസൂര്യ, വിനായകൻ
ഫാൻ്റസി, കോമഡി ജോണറിൽ ജയസൂര്യ (Jayasurya), വിനായകൻ (Vinayakan) കോംബോയിലൂടെ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. അനുഗ്രഹീതൻ ആൻ്റണിയുടെ ശ്രദ്ധേയ വിജയത്തിനു ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ഫോർട്ട് കൊച്ചി, കൊല്ലം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
വലിയ മുതൽമുടക്കിൽ വ്യത്യസ്തമായ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഏറെ വിജയം നേടിയ 'ഓസ്ലർ' എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിൻ്റെ ബാനറിൽ മിഥുൻ മാനുവൽ തോമസും, ഇൻഷാദ് എം. ഹസനും ചേർന്നാണ് നിർമാണം. ജയസൂര്യ- വിനായകൻ കോംബോയ്ക്ക് ഇണങ്ങിയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന രീതിയിലാണ് സിനിമയുടെ അവതരണം.
ഇനിയും പേരിടാത്ത ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഉടൻ നടത്തുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. റാപ് സിംഗർ ബേബി ജീനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
advertisement
തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ, സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണുശർമ്മ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം - മഹേഷ് പിറവം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ ഫീനിക്സ് പ്രഭു, ഡിസൈൻ- യെല്ലോ ട്രൂത്ത്, സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ., എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സുനിൽ സിംഗ്, സജിത് പി.വൈ.; പ്രൊഡക്ഷൻ മാനേജർ - നജീർ നസീം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Closely after the completion of his much anticipated movie, Kathanar, actor Jayasurya has been roped in to play a fantasy-comedy genre along with his longtime pair Vinayakan. The yet-to-be-titled has been finished shooting in the locations spread across Fort Kochi, Kollam and Coimbatore. Title reveal is expected soon
മലയാളം വാർത്തകൾ/ വാർത്ത/Film/
കത്തനാർക്ക് ശേഷം ജയസൂര്യ അഭിയനയിച്ച സിനിമ; പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement