ആസിഫ് അലിയുടെ റിയലിസ്റ്റിക് കോമഡി ഫാമിലി എന്റെർറ്റൈനർ; 'ആഭ്യന്തര കുറ്റവാളി'യുടെ ഷൂട്ടിംഗ് ആരംഭിച്ചു
- Published by:meera_57
- news18-malayalam
Last Updated:
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങുകൾ മാത്രമാക്കി ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു
ആസിഫ് അലിയെ (Asif Ali) നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിർമ്മിക്കുന്ന ചിത്രം 'ആഭ്യന്തര കുറ്റവാളി'യുടെ (Aabhyanthara Kuttavali) ഷൂട്ടിംഗ് ഇന്ന് തൃപ്രയാറിൽ ആരംഭിച്ചു. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക.
ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങുകൾ മാത്രമാക്കി ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു.
advertisement
ആഭ്യന്തര കുറ്റവാളിയുടെ അണിയറ പ്രവർത്തകർ ഇവരാണ്. സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ: ബിജിബാൽ, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: തെസ് ബിജോയ്, പ്രൊജക്റ്റ് ഡിസൈനർ : നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് : സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം : മഞ്ജുഷാ രാധാകൃഷ്ണൻ, ലിറിക്‌സ് : മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : പ്രേംനാഥ്, സൗണ്ട് ഡിസൈൻ : ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്‌റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻ : മാമി ജോ, പി.ആർ.ഒ. : പ്രതീഷ് ശേഖർ.
advertisement
Summary: Shooting begins for the movie 'Aabhyanthara Kuttavali' starring Asif Ali in the lead role. Naisam Salam is the director. The pooja ceremony was a low-key affair against the backdrop of Wayanad landslide
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 05, 2024 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആസിഫ് അലിയുടെ റിയലിസ്റ്റിക് കോമഡി ഫാമിലി എന്റെർറ്റൈനർ; 'ആഭ്യന്തര കുറ്റവാളി'യുടെ ഷൂട്ടിംഗ് ആരംഭിച്ചു