Varavu | നടി സുകന്യയുടെ തിരിച്ചുവരവ് ചിത്രം; ഷാജി കൈലാസ്, ജോജു ജോർജ് ടീമിന്റെ 'വരവ്' പാക്കപ്പ് ആയി
- Published by:meera_57
- news18-malayalam
Last Updated:
മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാൻ്റർമാരുടേയും, അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിൻ്റേയും കഥയാണ് ആക്ഷൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ പാക്കപ്പായി. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം 70 ദിവസത്തോളം വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് പൂർത്തിയായിരിക്കുന്നത്. കോ പ്രൊഡ്യൂസർ - ജോമി ജോസഫ് പുളിങ്കുന്ന്.
മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാൻ്റർമാരുടേയും, അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിൻ്റേയും കഥയാണ് ആക്ഷൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
മൂന്നാർ, മറയൂർ, കാന്തല്ലൂർ, മുണ്ടക്കയം, പാലാ, കോട്ടയം, തേനി, എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ജോജു ജോർജ് നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കുന്നു
മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
advertisement
ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.
ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എ.കെ. സാജനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം - എസ്. ശരവണൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം- സാബു റാം, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ- സമീര സനീഷ്, സ്റ്റിൽസ് - ഹരി തിരുമല, ചീഫ് അസസിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്; പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Shooting of the film 'Varavu' directed by Shaji Kailas is in full swing. The shooting has been completed in Munnar, Marayoor, Kanthalloor, Mundakkayam, Pala, Kottayam, Theni, etc. The film, which stars Joju George in the lead role, has a huge star cast. Yesteryear actor Sukanya makes a comeback in the film
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 22, 2025 7:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Varavu | നടി സുകന്യയുടെ തിരിച്ചുവരവ് ചിത്രം; ഷാജി കൈലാസ്, ജോജു ജോർജ് ടീമിന്റെ 'വരവ്' പാക്കപ്പ് ആയി


