കശ്മീരിലെ യുദ്ധഭീഷണിയിൽ പെട്ടത് മലയാള ചിത്രം; രാജസ്ഥാനിലെ ചിത്രീകരണം റദ്ദാക്കി

Last Updated:

'ഗോളം' നായകൻ രഞ്ജിത്ത് സജീവ് വേഷമിടുന്ന ചിത്രം. 120 ദിവസത്തോളം നീണ്ടുനിൽക്കുന്നതായിരുന്നു ഇവിടുത്തെ ചിത്രീകരണം

രഞ്ജിത്ത് സജീവ്, ഹാഫ്
രഞ്ജിത്ത് സജീവ്, ഹാഫ്
രാജസ്ഥാനിലെ ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന 'ഹാഫ്' (Half) എന്ന മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ച് യൂണിറ്റംഗങ്ങൾ നാട്ടിലേക്കു മടങ്ങി. പാക്ക് ഷെല്ലാക്രമണ ഭീതിയേത്തുടർന്നുണ്ടായ സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ജയ്സാൽമീറിൽ ഇന്ത്യൻ സേനയുടെ താവളത്തെ ലക്ഷ്യമാക്കിയാണ് പാക്ക് ഷെല്ലാക്രമണം നടന്നതെങ്കിലും മറ്റു പ്രദേശങ്ങളിലും അതിൻ്റെ പ്രതിഫലനങ്ങൾ ഉണ്ടായി. ഇന്ത്യൻ സേനയുടെ കടുത്ത പ്രതിരോധം ഇവിടെ നടക്കുന്നുണ്ട്. ഈ പ്രതികൂല സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.
സ്ഥിതിഗതികൾ ശാന്തമാകുന്നതോടെ ചിത്രീകരണം പുനഃരാരംഭിക്കുമെന്ന് നിർമ്മാതാവ് ആൻ സജീവ് പറഞ്ഞു. മികച്ച വിജയം നേടിയ ഗോളം സിനിമയുടെ സംവിധായകനായ സംജാദാണ് സംവിധാനം. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻ, സജീവ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായകൻ രഞ്ജിത്ത് സജീവ് ആണ്.
മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി കൂടിയാണ് ഹാഫ്. 120 ദിവസത്തോളം നീണ്ടുനിൽക്കുന്നതായിരുന്നു ഇവിടുത്തെ ചിത്രീകരണം. ഏപ്രിൽ 28നാണ് ചിത്രീകരണം ആരംഭിച്ചത്. യൂറോപ്പിലും കേരളത്തിലും ചിത്രീകരണമുണ്ട്. വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Shooting of the Malayalam movie 'Half' starring actor Ranjith Sajeev in the lead role, stalled its shooting in Jaisalmer in Rajasthan following the war-like situation in Kashmir, following Operation Sindoor. The movie crew was preparing for a 120-days schedule, which commenced on April 28, 2025
മലയാളം വാർത്തകൾ/ വാർത്ത/Film/
കശ്മീരിലെ യുദ്ധഭീഷണിയിൽ പെട്ടത് മലയാള ചിത്രം; രാജസ്ഥാനിലെ ചിത്രീകരണം റദ്ദാക്കി
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement