അജു, സിദ്ദിഖ്, സുരാജ്; 'പടക്കുതിര'യുടെ ചിത്രീകരണം മൂവാറ്റുപുഴയിൽ ആരംഭിച്ചു
- Published by:meera_57
- news18-malayalam
Last Updated:
ചിത്രീകരണം മൂവാറ്റുപുഴ വാളകത്ത് ആരംഭിച്ചു
അജു വർഗീസ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന 'പടക്കുതിര' എന്ന ചിത്രത്തിന്റെ ചിത്രീകരണം മൂവാറ്റുപുഴ വാളകത്ത് ആരംഭിച്ചു. ഇന്ദ്രൻസ്, നന്ദു ലാൽ, അഖിൽ കവലയൂർ, ജോമോൻ, ഷമീർ, ദിലീപ് മേനോൻ, കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്, ഷാജു ശ്രീധർ, ബൈജു എഴുപുന്ന, ജെയിംസ് ഏലിയ, കാർത്തിക് ശങ്കർ, സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്, ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ബിനി ശ്രീജിത്ത്, മഞ്ജു ഐ. ശിവാനന്ദൻ, സായ് ശരവണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു.
ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. വയലാർ ശരത്ചന്ദ്രവർമ്മയും വിനായക് ശശികുമാറും എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ- ഗ്രേസൺ എ.സി.എ., ലൈൻ പ്രൊഡ്യൂസർ- ഡോക്ടർ അജിത്കുമാർ ടി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- റിന്നി ദിവാകർ, പ്രൊഡക്ഷൻ കൺട്രോളർ- വിനോഷ് കൈമൾ, കല-സുനിൽ കുമാരൻ, മേക്കപ്പ്- രതീഷ് വിജയൻ, കോസ്റ്റ്യൂംസ്- മെർലിൻ ലിസബത്ത്, സ്റ്റിൽസ്-അജി മസ്കറ്റ്, പരസ്യകല-ഐഡന്റ് ഡിസൈൻ ലാബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ- ജിദു സുധൻ,
advertisement
അസിസ്റ്റൻ്റ് ഡയറക്ടർ- രഞ്ജിത്ത് കൃഷ്ണമോഹൻ, രാഹുൽ കെ.എം., ജെബിൻ ജെയിംസ്, ലിബിൻ ബാലൻ, ജെയ്ബിൻ ബേബി, മിഥുൻ നായർ, സോഷ്യൽ മീഡിയ മാനേജർ- അരുൺ കുമാർ, ആക്ഷൻ-ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ മാനേജർ- നിധീഷ് പൂപ്പാറ, അനീഷ് ചന്ദ്രൻ, ഇന്ദ്രജിത്ത് ബാബു, പി.ആർ.ഒ.- എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 19, 2024 9:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അജു, സിദ്ദിഖ്, സുരാജ്; 'പടക്കുതിര'യുടെ ചിത്രീകരണം മൂവാറ്റുപുഴയിൽ ആരംഭിച്ചു