അമരൻ ഒടിടി റിലീസ് വൈകും ; നിർണായക തീരുമാനവുമായി നെറ്റ്ഫ്ലിക്സ്

Last Updated:

ആദ്യമായാണ് ഒരു തമിഴ് സിനിമയുടെ ഒടിടി റിലീസ് നീട്ടി നൽകാൻ നെറ്റ്ഫ്ലിക്സ് തീരുമാനിക്കുന്നത്

തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായെത്തി തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ്‌ 'അമരൻ'. രാജ്‌കുമാർ പെരിയസാമി സംവിധാനം നിർവഹിച്ച ചിത്രം ആഗോളതലത്തിൽ 250 കോടി കളക്ഷനും മറികടന്നിട്ടുണ്ട്. തീയേറ്ററുകളിൽ ചിത്രം കണ്ടെങ്കിലും സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുന്ന ഒട്ടനവധി പ്രേക്ഷകരുണ്ട്. അവരെ നിരാശപ്പെടുത്തുന്ന വർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് . അമരൻ ഒടിടിയിൽ എത്താൻ വൈകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
advertisement
തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ഒരാഴ്ച കൂടെ വെെകുമെന്ന് ഏറ്റവും പുതിയ വിവവരം. റിലീസ് ചെയ്ത് 28 ദിവസത്തിന് ശേഷം ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അമരന്‍റെ വിജയം കണക്കിലെടുത്താണ് ഡിജിറ്റല്‍ റിലീസ് നീട്ടിവയ്ക്കുന്നത്. ആദ്യമായാണ് ഒരു തമിഴ് സിനിമയുടെ ഒടിടി റിലീസ് നീട്ടി നൽകാൻ നെറ്റ്ഫ്ലിക്സ് തീരുമാനിക്കുന്നത്.
തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് തമിഴ്‌നാട് ബോക്സ്ഓഫീസിൽ ഈ വര്‍ഷം ഏറ്റവും അധികം പണം വാരിയ സിനിമ.
മലയാളം വാർത്തകൾ/ വാർത്ത/Film/
അമരൻ ഒടിടി റിലീസ് വൈകും ; നിർണായക തീരുമാനവുമായി നെറ്റ്ഫ്ലിക്സ്
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement