advertisement

സംവിധായകൻ സിദ്ധിഖ് അവസാനമായി മേൽനോട്ടം നിർവഹിച്ച 'പൊറാട്ട് നാടക'ത്തിലെ ഗാനം പുറത്ത്

Last Updated:

സിദ്ധിഖ് രക്ഷാധികാരിയായിരുന്ന മിമിക്രി താരങ്ങളുടെ സംഘടനയായ 'മാ' അസോസിയേഷൻ്റെ സിദ്ദീഖ് അനുസ്മരണത്തോടനുബന്ധിച്ചാണ് 'ബല്ലി ബല്ലി' എന്ന ഗാനം പുറത്തുവിട്ടത്

'ബല്ലി ബല്ലി' ഗാനം
'ബല്ലി ബല്ലി' ഗാനം
മലയാള സിനിമയിലെ ചിരിയുടെ ഗോഡ്ഫാദറായിരുന്ന സംവിധായകൻ സിദ്ധിഖിൻ്റെ ഓർമ്മകൾ നിറഞ്ഞു നിന്ന വേദിയിൽ അദ്ദേഹം അവസാനമായി മേൽനോട്ടം നിർവഹിച്ച 'പൊറാട്ട് നാടകം' എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങി. സംവിധായകൻ സിദ്ധിഖ് രക്ഷാധികാരിയായിരുന്ന മിമിക്രി താരങ്ങളുടെ സംഘടനയായ 'മാ' അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയിൽ സിദ്ദീഖ് അനുസ്മരണത്തോടനുബന്ധിച്ചാണ് രാഹുൽ രാജ് ഈണമിട്ട 'ബല്ലി ബല്ലി' എന്ന ഗാനം പുറത്തുവിട്ടത്.
സിദ്ധിഖിൻ്റെ മിമിക്രികാല സഹപ്രവർത്തകനായിരുന്ന കെ.എസ്. പ്രസാദ് ഗാനം പുറത്തിറക്കി. സിദ്ധിഖിൻ്റെ സുഹൃത്തും, സംവിധായകനുമായ ലാൽ, സിനിമാ താരങ്ങളായ ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, ടിനി ടോം, ബിബിൻ ജോർജ്ജ്, ഗിന്നസ് പക്രു, നിർമ്മൽ പാലാഴി, കലാഭവൻ പ്രചോദ്, സാജു കൊടിയൻ, ഷാജു ശ്രീധർ, സംവിധായകനായ നാദിർഷ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന 'പൊറാട്ട് നാടകം' സിദ്ധിഖിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും.
advertisement
രാഹുല്‍ രാജ്, സനുജ പ്രദീപ്‌, ഫിസ ജഹാംഗീര്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച കാസർകോഡൻ ഭാഷയിലുള്ള ഗാനം രചിച്ചിരിക്കുന്നത് ഫൗസിയ അബുബക്കർ ആണ്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ', 'ഈശോ' എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവി'ൻ്റേയും രചയിതാവായ സുനീഷ് വാരനാട് ആണ്.
advertisement
സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്.
advertisement
ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌. ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, സംഗീതം:രാഹുൽ രാജ്, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം: രാജേഷ് പി.എം., കളറിസ്റ്റ്: അർജ്ജുൻ മേനോൻ, നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആൻ്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാ മി ജോ, ഫൈനൽ മിക്സ്: ജിജു. ടി. ബ്രൂസ്, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
സംവിധായകൻ സിദ്ധിഖ് അവസാനമായി മേൽനോട്ടം നിർവഹിച്ച 'പൊറാട്ട് നാടക'ത്തിലെ ഗാനം പുറത്ത്
Next Article
advertisement
'രേവന്ത് റെഡ്ഡിയുടേത് പച്ചക്കള്ളം, കേരളത്തെ ഇരയാക്കരുത്; തെലങ്കാനയിലെ ആറ് ഗ്യാരണ്ടി പോലും പൂർത്തിയാക്കിയിട്ടില്ല' BRS മുൻ നേതാവ് കെ കവിത
'രേവന്ത് റെഡ്ഡിയുടേത് പച്ചക്കള്ളം, കേരളത്തെ ഇരയാക്കരുത്' BRS മുൻ നേതാവ് കെ കവിത
  • തെലങ്കാനയിലെ ആറ് ഗ്യാരണ്ടികളിൽ സൗജന്യ ബസ് യാത്ര മാത്രമാണ് ഭാഗികമായി നടപ്പാക്കിയതെന്ന് കെ കവിത

  • രേവന്ത് റെഡ്ഡിയുടെ വാഗ്ദാനങ്ങൾ തെലങ്കാനയിൽ നടപ്പായില്ല, കേരളം ഇരയാകരുതെന്ന് മുന്നറിയിപ്പ്

  • കേരളത്തിന്റെ വളർച്ചയ്ക്ക് പിണറായി വിജയനൊപ്പം നിൽക്കാൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു

View All
advertisement