'പ്രശ്നം വഷളാക്കിയത് മാധ്യമങ്ങൾ': അടൂർ വിഷയത്തിൽ ശ്രീകുമാരൻ തമ്പി
- Published by:Sneha Reghu
- news18-malayalam
Last Updated:
സര്‍ക്കാര്‍ ഫണ്ടുകൊണ്ട് നിര്‍മിച്ച നാല് പടങ്ങളും കണ്ടിരുന്നുവെന്നും ഒരു പടത്തിനായി ഒന്നരക്കോടി മുടക്കിയതായി തോന്നിയിട്ടില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു
തിരുവനന്തപുരം: സിനിമാ മേഖലയുമായി ബന്ധപ്പെട്ട അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമരർശത്തിൽ പ്രതികരണവുമായി നിര്‍മാതാവും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. അടൂരിന്റെ വാക്കുകൾ തെറ്റല്ലെന്ന രീതിയിലാണ് ശ്രീകുമാരൻ തമ്പി പറഞ്ഞത്. ഒന്നരക്കോടി നൽകിയിട്ട് സിനിമ മോശമാണെന്ന് മന്ത്രിക്ക് പറയാൻ പറ്റുമോയെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു. എടുത്ത നാല് സിനിമയ്ക്കും ഒന്നരക്കോടി രൂപയുടെ മൂല്യം കാണാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ജീവിച്ചിരിക്കുന്ന ചലച്ചിത്രക്കാരന്മാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് അദ്ദേഹം. അടൂർ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ പ്രസംഗം തടസ്സപ്പെടുത്തുന്നതും തെറ്റാണ്. അത് ആരായാലും അങ്ങനെ ചെയ്യാൻ പാടില്ലെന്നാണ് ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ. തന്നെ സംബന്ധിച്ചിടത്തോളം ഈ വിഷയം വഷളാക്കിയത് മാധ്യമങ്ങളാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണൻ വനിതകളെ അപമാനിച്ചെന്ന് പറഞ്ഞ് ഈ വിഷയത്തിന് തിരികൊളുത്തിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ രീതിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് ന്യായമാണ്. ഈ പോക്ക് തെറ്റാണ്. പത്രക്കാരാണെന്ന് കരുതി എന്ത് പോക്രിത്തരവും കാണിക്കരുത്. തനിക്ക് തന്റെ നാവുകൊണ്ട് മാത്രമേ സംസാരിക്കാന്‍ പറ്റൂ എന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.
advertisement
സര്‍ക്കാര്‍ ഫണ്ടുകൊണ്ട് നിര്‍മിച്ച നാല് പടങ്ങളും കണ്ടിരുന്നുവെന്നും ഒരു പടത്തിനായി ഒന്നരക്കോടി മുടക്കിയതായി തോന്നിയിട്ടില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പണം മോഷ്ടിച്ചോ തിരിമറി നടത്തിയോ എന്നൊന്നും പറയില്ല. 26 പടം നിര്‍മ്മിച്ച പ്രൊഡ്യൂസറാണ് താന്‍. ഒരു പടം കണ്ടാല്‍ എത്ര രൂപ മുടക്കി എന്ന് തനിക്കറിയാം. താന്‍ വഴിപോക്കനല്ലല്ലോ. സിനിമയില്‍ താന്‍ അറുപതാമത്തെ വര്‍ഷമാണ്. സഹായം കൊടുക്കരുതെന്ന് താന്‍ പറയില്ല. മൂന്ന് കോടി കൊടുക്കണം. പഠിപ്പിക്കണമെന്നാണ് പറയുന്നതെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേർത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 05, 2025 11:59 AM IST