ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നിർമാതാവ്

Last Updated:

നടൻ സ്ഥിരമായി വരാത്തതിനാൽ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് മലബാർ‌ പറഞ്ഞു

News18
News18
നടൻ ശ്രീനാഥ് ഭാസി സിനിമാ സെറ്റിൽ നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നിർമാതാവ് ഹസീബ് മലബാര്‍. ‘നമുക്ക് കോടതിയിൽ കാണാം‘ സിനിമയുടെ ലോക്കേഷനിലാണ് സംഭവമെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു. പുലർച്ചെ മൂന്നിന് ഫോണിൽ വിളിച്ച് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനാഥ് ഭാസിയെക്കൊണ്ട് മടുത്തെന്നും നിർമാതാവ് പറയുന്നു. നടൻ സ്ഥിരമായി വരാത്തതിനാൽ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് മലബാർ‌ പറഞ്ഞു.
നേരത്തെ ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. നടി തന്നെയാണ് നടന്റെ പേര് വെളിപ്പെടുത്തിയത്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് ഫിലിം ചേംബർ, താരസംഘടനയായ അമ്മയുടെ ഇന്റേണൽ കംപ്ലെയ്ന്റ്  കമ്മിറ്റി എന്നിവര്‍ക്ക് വിൻസി അലോഷ്യസ് പരാതി നൽകി. നടിയിൽനിന്ന് വിവരം ശേഖരിക്കാനും തുടർന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി.
മലയാളം വാർത്തകൾ/ വാർത്ത/Film/
ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നിർമാതാവ്
Next Article
advertisement
കാർഷിക സർവകലാശാല ഫീസ് വർധന: സിപിഐയുടെ കൃഷി വകുപ്പിനെതിരെ SFI സമരം
കാർഷിക സർവകലാശാല ഫീസ് വർധന: സിപിഐയുടെ കൃഷി വകുപ്പിനെതിരെ SFI സമരം
  • കാർഷിക സർവകലാശാല ഫീസ് വർധനവിനെതിരെ എസ്എഫ്ഐ സമരം, ഇന്ന് മാർച്ച് സംഘടിപ്പിക്കും.

  • പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫും എ ഐ വൈ എഫും സമരം ശക്തിപ്പെടുത്തുന്നു.

  • പിഎം ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ട നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് പ്രതിഷേധം.

View All
advertisement