Summer in Bethlehem | ഐന്ത് കസിൻസ് വീണ്ടും വരുന്നു; കിടുക്കൻ ട്രെയ്‌ലറുമായി സമ്മർ ഇൻ ബെത്ലഹേം റീ-റിലീസിലേക്ക്

Last Updated:

'ഒരു എസ്കർഷൻ മൂഡിലായിരുന്നു ഞാൻ സമ്മർ ഇൻ ബെത്ലഹേമിൽ അഭിനയിച്ചതെന്ന്' മഞ്ജു വാര്യർ

സമ്മർ ഇൻ ബെത്ലഹേം
സമ്മർ ഇൻ ബെത്ലഹേം
നീണ്ട 27 വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ 'സമ്മർ ഇൻ ബെത്ലഹേം' എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ സമ്മാനിക്കുന്ന ഒത്തുകൂടൽ ചടങ്ങിൽ അന്നാളിൽ പ്രചാരത്തിലില്ലാതിരുന്ന ട്രെയ്‌ലർ റിലീസുമായി സിനിമയുടെ അണിയറപ്രവർത്തകർ. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച്, സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ റീ-റിലീസുമായി ബന്ധപ്പെട്ടുള്ള ട്രെയ്‌ലർ പ്രകാശനത്തിനാണ് ചിത്രവുമായി ബന്ധപ്പെട്ടവരുടെ ഒത്തുകൂടൽ ഇവിടെ അരങ്ങേറിയത്.
ഗോകുലം കൺവൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ സംവിധായകൻ സിബി മലയിൽ, അണിയറ പ്രവർത്തകർ എന്നിവർക്കൊപ്പം ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യർ, ബാലതാരങ്ങളെ അവതരിപ്പിച്ച നിയാ, കൃഷ്ണ, അൻസു എന്നിവരും നിരവധി ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയായിരുന്നു ട്രെയ്‌ലർ പ്രകാശനം നടന്നത്.
"ഒരു എസ്കർഷൻ മൂഡിലായിരുന്നു ഞാൻ സമ്മർ ഇൻ ബെത്ലഹേമിൽ അഭിനയിച്ചതെന്ന്" ചിത്രീകരണത്തിനിടയിലെ നിരവധി കൗതുകകരമായ അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് മഞ്ജു വാര്യർ വ്യക്തമാക്കി. കഥയുടെ കെട്ടുറപ്പും, രസകരമായ മുഹൂർത്തങ്ങളും, ഇമ്പമാർന്ന ഗാനങ്ങളും, മനോഹരമായ ദൃശ്യഭംഗിയാലും സമ്പന്നമായ 'സമ്മർ ഇൻ ബെത്ലഹേം' ഇന്നും പ്രേക്ഷകർ പുതുമയോടെ വീക്ഷിക്കുന്നതു മനസ്സിലാക്കിയതു കൊണ്ടാണ് ചിത്രം വീണ്ടും ആധുനിക സാങ്കേതിക മികവോടെ 4K അറ്റ്മോസിൽ റീ-റിലീസ് ചെയ്യുന്നതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.
advertisement
കോക്കേഴ്സ് ഫിലിംസിനൊപ്പം അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം 4K അറ്റ്മോസിൽ പ്രദർശനത്തിനെത്തിക്കുന്നത്. ഹൈ സ്റ്റുഡിയോസാണ്ചിത്രം 4k അറ്റ്മോസിലേക്ക് റീമാസ്റ്റർ ചെയ്യുന്നത്.
സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി, ജനാർദ്ദനൻ, അഗസ്റ്റിൻ, സുകുമാരി, മയൂരി, രസിക തുടങ്ങിയ നിരവധി താരങ്ങൾക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
advertisement
രഞ്ജിത്തിൻ്റേതാണു തിരക്കഥ.
ഗാനങ്ങൾ - ഗിരീഷ് പുത്തഞ്ചേരി, സംഗീതം - വിദ്യാസാഗർ, ഛായാഗ്രഹണം - സഞ്ജീവ് ശങ്കർ, എഡിറ്റിംഗ് - എൽ. ഭൂമിനാഥൻ, കലാസംവിധാനം - ബോബൻ. ഡിസംബർ പന്ത്രണ്ടിന് ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: 'Summer in Bethlehem', which was released 27 years ago became a huge success. The gathering of those associated with the film took place here to launch the trailer related to the re-release of the film, produced by Siyad Koker under the banner of Koker's Films and directed by Sibi Malayil
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Summer in Bethlehem | ഐന്ത് കസിൻസ് വീണ്ടും വരുന്നു; കിടുക്കൻ ട്രെയ്‌ലറുമായി സമ്മർ ഇൻ ബെത്ലഹേം റീ-റിലീസിലേക്ക്
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement