സണ്ണി ലിയോണിയുടെ മലയാളം സിനിമയാണോ വെബ് സീരീസാണോ ആദ്യം ഇറങ്ങുക? 'പാൻ ഇന്ത്യൻ സുന്ദരി' ഒരുങ്ങുന്നു

Last Updated:

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'

പാൻ ഇന്ത്യൻ സുന്ദരി, സണ്ണി ലിയോണി
പാൻ ഇന്ത്യൻ സുന്ദരി, സണ്ണി ലിയോണി
ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണി (Sunny Leone) മലയാളം വെബ് സീരിസിൽ അഭിനയിക്കുന്നു. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിനെത്തുന്ന 'പാൻ ഇന്ത്യൻ സുന്ദരി' എന്ന വെബ് സീരിസിലാണ് സണ്ണി ലിയോണി അഭിനയിക്കുന്നത്.
HR പ്രൊഡക്ഷസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന 'പാൻ ഇന്ത്യൻ സുന്ദരി'യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ.
മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'. അപ്പാനി ശരത്തും മാളവികയും നായികാ നായകന്മാരാകുന്ന സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
advertisement
മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി HR OTTയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛായാഗ്രഹണം- രവിചന്ദ്രൻ, കലാസംവിധാനം- മധു രാഘവൻ, ചിത്രസംയോജനം- അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. ശ്യാം പ്രസാദാണ് 'പാൻ ഇന്ത്യൻ സുന്ദരി' എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് മ്യുസിക്- ഗോപി സുന്ദർ, ചീഫ് അസോസിയേറ്റ്: അനന്തു പ്രകാശൻ, ലൈൻ പ്രൊഡ്യൂസർ: എൽദോ സെൽവരാജ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: സംഗീത് ശ്രീകണ്ഠൻ, ഡാൻസ് കൊറിയോഗ്രാഫർ : DJ സിബിൻ, ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്, പി.ആർ.ഒ.- ആതിര ദിൽജിത്.
advertisement
Summary: B-Town diva Sunny Leone marks her debut into a Malayalam web series, Titled 'Pan Indian Sundari', the film may released on the HR OTT platform. Touted as big budget comedy action, thriller, the film has Appani Sarath and Malvika playing the titular characters. A set of very well-known names from Malayalam film industry form the cast and crew
മലയാളം വാർത്തകൾ/ വാർത്ത/Film/
സണ്ണി ലിയോണിയുടെ മലയാളം സിനിമയാണോ വെബ് സീരീസാണോ ആദ്യം ഇറങ്ങുക? 'പാൻ ഇന്ത്യൻ സുന്ദരി' ഒരുങ്ങുന്നു
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement