സൂപ്പർ ഹിറ്റ് സിനിമകളുടെ എഡിറ്റർ ഷമീർ മുഹമ്മദിന്റെ അമ്പതാമത് ചിത്രം 'നരിവേട്ട' ഒരുങ്ങുന്നു

Last Updated:

എആർഎം, മാളികപ്പുറം, ടർബോ, മാർക്കോ, രേഖാചിത്രം എന്നിവയുടെ എഡിറ്റർ ആണ് ഷമീര്‍ മുഹമ്മദ്

News18
News18
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ എഡിറ്റിംഗ് വർക്കുകൾ അവസാന ഘട്ടത്തിലേക്ക് പുരോഗമിക്കുന്നു. ഫൈനൽ കട്ട് പൂർത്തിയാക്കി സിനിമയെ അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. നരിവേട്ടയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഈ അടുത്ത് മലയാള സിനിമ ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റ് ചിത്രങ്ങളായ എ ആർ എം, മാളികപ്പുറം, ടർബോ, മാർക്കോ, രേഖാചിത്രം എന്നിവയുടെ എഡിറ്റർ ആയ ഷമീർ മുഹമ്മദ് ആണ്. ഷമീർ മുഹമ്മദിന്റെ അമ്പതാമത് ചിത്രം കൂടിയാണ് 'നരിവേട്ട'.
സ്‌പോട്ട് എഡിറ്ററായാണ് ഷമീർ മുഹമ്മദിന്റെ തുടക്കം. ആദ്യം ചെറിയ ചിത്രങ്ങള്‍. പതിയെപ്പതിയെ മുഖ്യധാരയിലേക്ക്. പ്രഗത്ഭര്‍ക്കൊപ്പം അസിസ്റ്റന്റായി മുന്നോട്ട്. പിന്നെ സിനിമാ എഡിറ്റിങ് മേഖലയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തി. പിന്നെ നിര്‍മാതാവിന്റെ വേഷം. ഇതിനിടയില്‍ വമ്പന്‍ ചിത്രങ്ങളുടെ എഡിറ്റിങ് ജോലികളും. മലയാളത്തിലേയും അന്യഭാഷകളിലേയും തിരക്കുള്ള ആ യുവ എഡിറ്ററാണ് ഷമീര്‍ മുഹമ്മദ്.
ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ചു നേരത്തെ പുറത്തു വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പൂർത്തിയായത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
advertisement
മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നാണ് ടോവിനോ തോമസ് അഭിപ്രായപ്പെട്ടത്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. ഡബ്ബിങ് പൂർത്തിയായി എന്നറിയിച്ചു ടോവിനോ സോഷ്യൽ മീഡിയയിൽ പങ്കു വച്ച പോസ്റ്റ്‌ ഇപ്പോൾ വൈറലാണ്.
advertisement
വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെതാരനിരയിലുണ്ട്. കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
advertisement
ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ - ബാവ, കോസ്റ്റും - അരുൺ മനോഹർ, മേക്ക് അപ് - അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സൂപ്പർ ഹിറ്റ് സിനിമകളുടെ എഡിറ്റർ ഷമീർ മുഹമ്മദിന്റെ അമ്പതാമത് ചിത്രം 'നരിവേട്ട' ഒരുങ്ങുന്നു
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement