വീണ്ടും നാഗവല്ലിയായി ശോഭന; ഗംഗേ എന്ന് വിളിച്ച് സുരേഷ് ഗോപി
- Published by:user_57
- news18-malayalam
Last Updated:
Suresh Gopi comments to Shobana's post revisiting Manichithrathazhu days | മണിച്ചിത്രത്താഴിന്റെ ഇരുപത്തിയേഴാം വാർഷികത്തിൽ പഴയ ഗംഗയും നകുലനും വീണ്ടും
ശോഭന ഒരിക്കൽക്കൂടി നാഗവല്ലിയുടെ നാളുകളിലേക്ക് മടങ്ങിയപ്പോൾ ഗംഗേ... എന്ന് വിളിച്ച് നകുലനായി സുരേഷ് ഗോപിയും ഒപ്പം കൂടി. ഇക്കഴിഞ്ഞ ദിവസം ഈ സിനിമയുടെ ഇരുപത്തിയേഴാം വാർഷികമായിരുന്നു. വാർഷിക വേളയിലാണ് ശോഭന നാഗവല്ലിയെ പോലെ വീണ്ടും അണിഞ്ഞൊരുങ്ങി തെക്കിനിയിലെ വാതിൽ തുറക്കുന്ന പോലൊരു രംഗം ഇൻസ്റ്റഗ്രാം വീഡിയോയായി പോസ്റ്റ് ചെയ്തത്.
ഇതിന്റെ കമന്റ് സെക്ഷനിൽ ഗംഗയ്ക്കുള്ള കമന്റുമായി വരികയാണ് നകുലൻ. (വീഡിയോ ചുവടെ)
advertisement
സൈക്കോളജിക്കൽ ഹൊറർ എന്ന വിഭാഗത്തിൽ ഒരു സിനിമ 1993ൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിന്നുമാണ് ചിത്രം അവതരിപ്പിക്കപ്പെട്ടത്. സ്ഥിരം പ്രേത ബാധ-ഒഴിപ്പിക്കൽ പ്രമേയത്തിൽ നിന്നും മനഃശാസ്ത്രത്തിന്റെ പരിസരങ്ങളിലേക്ക് ഒരു കഥയെ കൂട്ടിക്കൊണ്ടു പോകാൻ നടത്തിയ വിജയകരമായ ശ്രമമായാണ് മണിച്ചിത്രത്താഴ് എക്കാലവും ഓർക്കപ്പെടുക.
മധു മുട്ടത്തിന്റെ തിരക്കഥയിൽ ഫാസിൽ അണിയിച്ചൊരുക്കിയ ചിത്രമാണിത്. സ്വർഗ്ഗചിത്ര അപ്പച്ചനായിരുന്നു നിർമ്മാണം. പ്രിയദർശൻ, സിദ്ധിഖ് ലാൽ, സിബി മലയിൽ എന്നിവർ ഈ ചിത്രത്തിന് സെക്കന്റ് യൂണിറ്റ് ഡയറ്കടർമാരായി എന്നതും ഒരു പ്രത്യേകതയാണ്. മുഖ്യഛായാഗ്രാഹകനായി വേണു എത്തിയപ്പോൾ, സെക്കന്റ് യൂണിറ്റിൽ ആനന്ദക്കുട്ടനും സണ്ണി ജോസഫും ക്യാമറ കൈകാര്യം ചെയ്‌തു. ഗംഗയും നാഗവല്ലിയുമായി സ്‌ക്രീനിലെത്തിയ ശോഭന ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി.
advertisement
വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ സീരിയൽ അണിയറയിൽ ഒരുങ്ങുകയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2020 9:17 PM IST


