HOME /NEWS /Film / Paappan Movie | ഒരിടവേളയ്ക്ക് ശേഷം വീണ്ടും പോലീസ് കുപ്പായത്തില്‍ സുരേഷ് ഗോപി; ജോഷി ചിത്രം 'പാപ്പന്‍' നാളെ തിയേറ്ററുകളില്‍

Paappan Movie | ഒരിടവേളയ്ക്ക് ശേഷം വീണ്ടും പോലീസ് കുപ്പായത്തില്‍ സുരേഷ് ഗോപി; ജോഷി ചിത്രം 'പാപ്പന്‍' നാളെ തിയേറ്ററുകളില്‍

എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ പാപ്പനില്‍ അവതരിപ്പിക്കുന്നത്.

എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ പാപ്പനില്‍ അവതരിപ്പിക്കുന്നത്.

എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ പാപ്പനില്‍ അവതരിപ്പിക്കുന്നത്.

  • Share this:

    മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടായ സുരേഷ് ഗോപി- ജോഷി ടീം ഒന്നിക്കുന്ന 'പാപ്പന്‍' നാളെ തിയേറ്ററുകളിലെത്തും. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.  എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ പാപ്പനില്‍ അവതരിപ്പിക്കുന്നത്.

    കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്പെൻസുമെല്ലാം കോർത്തിണക്കി മലയാളത്തിൻ്റെ മാസ്റ്റർ ക്രാഫ്റ്സ്മാനായ ജോഷി ഒരുക്കുന്ന ആക്ഷൻ- മാസ് ചിത്രമായ 'പാപ്പൻ' ശ്രീ ഗോകുലം മൂവീസ്സിൻ്റെ ബാനറിൽ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗോകുൽ സുരേഷ് ഗോപി മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീതാ പിള്ളയാണ് നായിക.

    ' isDesktop="true" id="546700" youtubeid="9ag31jEdQ6c" category="film">

    കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ജനാർദ്ദനൻ, നന്ദലാൽ, ചന്തു നാഥ്, അച്ചുതൻ നായർ, സജിതാ മoത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ, ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    ആർ.ജെ. ഷാനിൻ്റേതാണ്‌ തിരക്കഥ. ഗാനങ്ങൾ - മനു മഞ്ജിത്ത്, ജ്യോതിഷ് കാശി; സംഗീതം - ജെയ്ക്സ് ബിജോയ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

    കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്യൂം ഡിസൈൻ- പ്രവീൺ വർമ്മ, ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി, അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി, കോ- പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ, സി.വി. പ്രവീൺ, സുജിത് ജെ. നായർ, ഷാജി; എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ (യു.എസ്.എ.), തോമസ് ജോൺ (യു.എസ്.എ.), കൃഷ്ണമൂർത്തി; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -വിജയ് ജി.എസ്., പ്രൊഡക്ഷൻ കൺട്രോളർ- എസ്. മുരുകൻ, പി.ആർ.ഒ. - വാഴൂർ ജോസ്, സ്റ്റിൽസ് - നന്ദു ഗോപാലകൃഷ്ണൻ.

    First published:

    Tags: Joshiy film director, Nyla Usha, Paappan movie, Suresh Gopi