Suriya 45: സൂര്യക്കൊപ്പം കസറാൻ മലയാളത്തിലെ പ്രിയ താരങ്ങളും; ഇന്ദ്രൻസും സ്വാസികയും 'സൂര്യ 45'ൽ

Last Updated:

ഇന്ദ്രൻസിന്റെയും സ്വാസികയുടെയും പോസ്റ്ററുകൾ പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്

News18
News18
തമിഴ് സൂപ്പർ താരം സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യ 45 .ആർ ജെ ബാലാജി സംവിധാനം നിർവഹിക്കുന്ന ചിത്രത്തെ പറ്റി പ്രതീക്ഷകൾ ഏറെയാണ് സൂര്യ ആരാധകർക്ക്. സമീപകാലത്തായി പുറത്തിറങ്ങിയ സൂര്യ ചിത്രങ്ങൾക്ക് ഒന്നും തന്നെ തീയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിട്ടില്ല.350 കോടി മുതൽമുടക്കിൽ വൻ ഹൈപ്പിൽ റിലീസ് ചെയ്ത ചിത്രമാണ് കങ്കുവ. എന്നാൽ ചിത്രത്തിന് ബഡ്ജറ്റിന്റെ പകുതി പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ലന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അതിനാൽ തന്നെ സൂര്യ 45 ബോക്‌സോഫീസ് വിജയമായിരിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വാർത്തയാണ് പുറത്തുവരുന്നത്.സൂര്യ നായകനാകുന്ന നാൽപ്പത്തി അഞ്ചാമത് ചിത്രം സൂര്യ 45 ൽ മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും എത്തുന്നു.താരങ്ങളുടെ പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത് തൃഷയാണ്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രത്തിൽ മലയാളികൾ എത്തുന്നതിൽ വളരെ സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സായി അഭയങ്കറാണ്. ജി കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ആക്ഷൻ എന്റെർറ്റൈനർ എന്നതിനുപരി ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ചിത്രമാണിതെന്ന് സംവിധായകൻ ആർ ജെ ബാലാജി സൂചിപ്പിച്ചിരുന്നു. സൂര്യ 45ന്റെ ചിത്രീകരണം ഇപ്പോൾ കോയമ്പത്തൂരിൽ പുരോഗമിക്കുകയാണ്. 2025 രണ്ടാം പകുതിയിൽ ആണ് സൂര്യ 45 റിലീസ് ചെയ്യാൻ പദ്ധതിയിടുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Suriya 45: സൂര്യക്കൊപ്പം കസറാൻ മലയാളത്തിലെ പ്രിയ താരങ്ങളും; ഇന്ദ്രൻസും സ്വാസികയും 'സൂര്യ 45'ൽ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement