'കങ്കുവ വരാർ' ; സൂര്യയുടെ ബ്രഹ്മണ്ഡ ചിത്രം വരുന്നത് 10,000 സ്‌ക്രീനുകളിൽ

Last Updated:

സൂര്യ ഇരട്ടവേഷത്തിലെത്തുന്ന സിനിമ തമിഴ് സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ റിലീസായാണ് എത്തുന്നത്

ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മണ്ഡ ചിത്രമാണ് കങ്കുവ. കോളിവുഡിന്റെ തലവര മാറ്റുമെന്ന് വിശേഷിക്കപ്പെടുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രം ആഗോളതലത്തിൽ വമ്പൻ റിലീസിന് ഒരുങ്ങുന്നതായുള്ള അപ്ഡേറ്റാണ് വരുന്നത്. സൂര്യ ഇരട്ടവേഷത്തിലെത്തുന്ന സിനിമ തമിഴ് സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ റിലീസായാണ് എത്തുന്നത്. സിനിമ ആഗോളതലത്തിൽ പതിനായിരത്തിൽ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് ജി ധനഞ്ജയൻ പറയുന്നത്. തമിഴ്‌നാട്ടിൽ മാത്രം 700 ഓളം സ്‌ക്രീനുകളിൽ ചിത്രമെത്തും.
മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങൾ കൂടി കൂട്ടുമ്പോൾ സ്‌ക്രീൻ കൗണ്ട് 2500 കടക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായി ഏകദേശം 3000 മുതൽ 3500 വരെ സ്‌ക്രീനുകൾ കങ്കുവയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്ത് ഏകദേശം 4000-ലധികം സ്‌ക്രീനുകൾ പ്രതീക്ഷിക്കുന്നുവെന്നും മൊത്തം തിയേറ്റർ ഇപ്പോൾ 10,000 ആയെന്നും നിർമ്മാതാവ് വ്യക്തമാക്കി.
ശിവയുടെ സംവിധാനത്തിലെത്തുന്ന ഫാന്റസി-ആക്ഷൻ ചിത്രമാണ് കങ്കുവ. നവംബർ 14-നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'കങ്കുവ വരാർ' ; സൂര്യയുടെ ബ്രഹ്മണ്ഡ ചിത്രം വരുന്നത് 10,000 സ്‌ക്രീനുകളിൽ
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement