'പാലാക്കാരുടെ കപ്പപ്പാട്ട്; 'മീനച്ചിലാറിന്റെ തീരം'; അജുവർഗീസിന്റെ 'സ്വർഗം' സിനിമയിലെ ആദ്യ ഗാനം
- Published by:Sneha Reghu
- news18-malayalam
Last Updated:
ഹരിനാരായണന്റെ രചനയ്ക്ക് ബിജിപാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് സന്തോഷാണ് ഗാനം ഗാനം ആലപിച്ചിരിക്കുന്നത്.
അജു വർഗീസും അനന്യയും ഒന്നിക്കുന്ന ചിത്രമായ 'സ്വർഗം' സിനിമയിലെ ആദ്യ ഗാനം പുറത്ത്. 'മീനച്ചലാറിന്റെ തീരം മാമലയോരം' എന്ന് തുടങ്ങുന്ന ഗാനത്തിനിട്ടിരിക്കുന്ന പേര് കപ്പപ്പാട്ട് എന്നാണ്. സെന്റ് തെരേസ കോളേജില്‍ വച്ച് കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞത്. പാല പ്രദേശത്തെ ആസ്പദമാക്കിയാണ് കപ്പപ്പാട്ട് രചിച്ചിരിക്കുന്നത്.
ഹരിനാരായണന്റെ രചനയ്ക്ക് ബിജിപാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് സന്തോഷാണ് ഗാനം ഗാനം ആലപിച്ചിരിക്കുന്നത്.
സിഎൻ ഗ്ലോബൽ മൂവിസിന്റെ ആദ്യ ചിത്രമായ സ്വർഗത്തിന് വേണ്ടി സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്. മോഹൻ സിതാര, ബിജിബാൽ, ജിന്റോ ജോൺ, ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, അഫ്‌സൽ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
advertisement
https://www.youtube.com/watch?v=lu9HcFf_a5s
സി എൻ ഗ്ലോബൽ മൂവിസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമിച്ച ചിത്രം റെജീസ് ആന്റണിയാണ് സംവിധാനം ചെയ്തത്. . അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സിനിമ ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 08, 2024 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'പാലാക്കാരുടെ കപ്പപ്പാട്ട്; 'മീനച്ചിലാറിന്റെ തീരം'; അജുവർഗീസിന്റെ 'സ്വർഗം' സിനിമയിലെ ആദ്യ ഗാനം