'അവൻ പേര് റോളക്സ് '; 'ധൂം 4'ൽ സൂര്യ വില്ലൻ വേഷത്തിൽ?
- Published by:Sarika N
- news18-malayalam
Last Updated:
വിക്രം എന്ന സിനിമയിൽ സൂര്യ അവതരിപ്പിച്ച റോളക്‌സിനേക്കാൾ മികച്ച വില്ലൻ കഥാപാത്രത്തെ പ്രതീക്ഷിക്കുന്നതായാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്
ധൂം ഫ്രാഞ്ചൈസിയിലെ നാലാം ചിത്രമായ ധൂം 4 നായി തമിഴ് നടൻ സൂര്യയെ സമീപിച്ചതായി റിപ്പോർട്ട്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തിനായാണ് നടനെ അണിയറപ്രവർത്തകർ സമീപിച്ചത് എന്നാണ് വിവരം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നതായാണ് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്.ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്കാണ് താരത്തെ പരിഗണിക്കുന്നത്.
നടൻ സിനിമയിൽ വില്ലനായെത്തിയേക്കുമെന്ന റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. വിക്രം എന്ന സിനിമയിൽ സൂര്യ അവതരിപ്പിച്ച റോളക്‌സിനേക്കാൾ മികച്ച വില്ലൻ കഥാപാത്രത്തെ പ്രതീക്ഷിക്കുന്നതായാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്.കഴിഞ്ഞ കുറച്ചു മാസങ്ങളായി ധൂം 4നെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശക്തമാകുന്നുണ്ട്. എന്നാല്‍ ഇത് സംന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ആര് ചെയ്യും എന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ വൈകാതെ യഷ് രാജ് ഫിലിംസ് ഇതുസബന്ധിച്ച് പ്രഖ്യാപനം നടത്തും എന്നാണ് കരുതുന്നത്.
advertisement
ബോളിവുഡിലെ തന്നെ ഏറ്റവും അധികം ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ധൂം സീരീസ്. 2004ലാണ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ ധൂം റിലീസ് ചെയ്യുന്നത്. അഭിഷേക് ബച്ചൻ നായകനായെത്തിയ ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ജോൺ എബ്രഹാമായിരുന്നു. ബൈക്ക് ചെയ്‌സ് സീനുകളും ആക്ഷൻ രംഗങ്ങളും നിറഞ്ഞു നിന്ന സിനിമ വലിയ വിജയവുന്നതിന് പുറമെ ഒരു ട്രെൻഡ് സെറ്ററായി മാറി. ജോൺ എബ്രഹാമിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു ധൂം.
2006 ലാണ് ഫ്രാഞ്ചൈസിയിലെ രണ്ടാം ചിത്രമായ ധൂം 2 റിലീസ് ചെയ്യുന്നത്. അഭിഷേക് ബച്ചനൊപ്പം ഹൃത്വിക് റോഷൻ, ഐശ്വര്യ റായ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യഭാഗത്തിലേത് പോലെ ഗംഭീര ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് മേക്കിങ്ങും കൊണ്ട് സമ്പന്നമായ സിനിമ ആ വർഷത്തെ ഏറ്റവും വലിയ വിജയവുമായിരുന്നു.എട്ട് വർഷങ്ങൾക്ക് ശേഷം 2013ലാണ് ധൂം സീരിസിലെ മൂന്നാം ചിത്രം റിലീസ് ചെയ്യുന്നത്. ഇക്കുറിയും അഭിഷേക് ബച്ചൻ സിനിമയിൽ പ്രധാന വേഷത്തിൽ തന്നെയുണ്ടായിരുന്നു. ഒപ്പം ആമിർ ഖാൻ, കത്രീന കൈഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ ബോക്സ്ഓഫീസിൽ നിന്ന് 600 കോടിയോളം രൂപയാണ് നേടിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
September 16, 2024 6:32 PM IST