advertisement

പ്രമുഖ തമിഴ് നടി കമലാ കാമേഷ് അന്തരിച്ചു

Last Updated:

നടൻ റിയാസ് ഖാന്റെ ഭാര്യാമാതാവ് കൂടിയാണ് കമലാ കാമേഷ്

News18
News18
ചെന്നൈ: പ്രമുഖ തമിഴ് സിനിമാ നടി കമലാ കാമേഷ് അന്തരിച്ചു. ചെന്നെയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അമ്മ വേഷങ്ങളിലൂടെ സുപരിചിതയായ നടി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 72 വയസായിരുന്നു. നടൻ റിയാസ് ഖാന്റെ ഭാര്യാമാതാവ് കൂടിയാണ് കമലാ കാമേഷ്.
500-ഓളം സിനിമകളിൽ അഭിനയിച്ച കമലയുടെ ഭർത്താവ് സംഗീത സംവിധായകനായിരുന്ന കാമേഷാണ്. അദ്ദേഹം 1984ൽ അന്തരിച്ചു. എൺപതുകളിൽ തമിഴ് സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള താരമായിരുന്നു കമല. ‘സംസാരം അതു ദിലിക്കും’ എന്ന ചിത്രത്തിലെ ‘ഗോദാവരി’ എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
Also Read : അങ്കമാലി ബിഷപ് ഹൗസിൽ സംഘർഷം; 'ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥൻ അരമനയിൽ ക്രൂരമായി പെരുമാറിയെന്ന്' വൈദികർ
അഞ്ഞൂറോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ 11 മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. 1982-94 കാലത്താണ് ഇവർ മലയാള സിനിമയിൽ അഭിനയിച്ചത്. ധീം തരികിട തോം, ആളൊരുങ്ങി അരങ്ങൊരുങ്ങി, ഉത്സവപ്പിറ്റേന്ന് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രമുഖ തമിഴ് നടി കമലാ കാമേഷ് അന്തരിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement