advertisement

അങ്കമാലി ബിഷപ് ഹൗസിൽ സംഘർഷം; 'ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥൻ അരമനയിൽ ക്രൂരമായി പെരുമാറിയെന്ന്' വൈദികർ

Last Updated:

ഏകീകൃത കുർബാന വിഷയത്തിൽ നാലു വൈദികർക്കെതിരെ നടപടി എടുത്തതിലായിരുന്നു വൈദികർ നിരാഹാര സമരം ആരംഭിച്ചത്

News18
News18
എറണാകുളം: അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ സംഘർഷം. ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥൻ അരമനയിൽ ക്രൂരമായി പെരുമാറിയെന്ന് വൈദികർ പറഞ്ഞു. പൊലീസ് ക്രൈസ്തവ ആലയത്തിൽ കയറി വൈദികരോട് ക്രൂരമായി പെരുമാറുകയും ഒരു വൈദികനെ വെർച്വൽ അറസ്റ്റു ചെയ്യുകയും ചെയ്തെന്നും ഒരു വൈദികൻ പറഞ്ഞു.
സമരം ചെയ്യുന്ന വൈദികർക്ക് പിണറായി സർക്കാരാണ് എതിരെന്ന് പൊലീസ് പറഞ്ഞെന്നുമാണ് വൈദികരുടെ ആരോപണം. എന്നാൽ, പൊലീസ് ആരോപണങ്ങളെ തള്ളുകയായിരുന്നു
എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് സമരം ചെയ്ത വൈദികർക്കെതിരെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി. 21 വൈദികരാണ് സമരം ചെയ്തത്. അതിരൂപത ആസ്ഥാനത്ത് കയറി പൊലീസ് ഇവരെ ബലമായി നീക്കം ചെയ്യുകയായിരുന്നു. ഇതോടെയാണ് സം​ഘർഷത്തിലേക്ക് കടന്നത്. പ്രതിഷേധിക്കുന്ന 21 വൈദികരിൽ 4 പേരെ സസ്പെൻഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാൻ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു.
advertisement
ബസിലിക്ക പള്ളിക്ക് മുൻപിലാണ് സംഭവമുണ്ടായത്. സമവായ ചർച്ചക്കെത്തിയ സെൻട്രൽ എസിപി സി.ജയകുമാറുമായാണ് വൈദികർ രൂക്ഷമായ വാക്കേറ്റമുണ്ടായത്. ഏകീകൃത കുർബാന വിഷയത്തിൽ നാലു വൈദികർക്കെതിരെ നടപടി എടുത്തതിലായിരുന്നു വൈദികർ നിരാഹാര സമരം ആരംഭിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അങ്കമാലി ബിഷപ് ഹൗസിൽ സംഘർഷം; 'ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥൻ അരമനയിൽ ക്രൂരമായി പെരുമാറിയെന്ന്' വൈദികർ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement