തനു വെഡ്‌സ് മനു 3 : തന്റെ കരിയറിലെ ആദ്യ ട്രിപ്പിൾ റോളിൽ കങ്കണ? ചിത്രത്തിലെ നിർണായക അപ്ഡേറ്റ് പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
നടിയുടെ കരിയറിലെ ആദ്യ ട്രിപ്പിൾ റോളായിരിക്കുമിത്, ചിത്രത്തിന്റെ കഥ ഏകദേശം പൂർത്തിയായതായി റിപ്പോർട്ട്
തനു വെഡ്‌സ് മനുവിന്റെ മൂന്നാം ഭാഗത്തില്‍ കങ്കണ ട്രിപ്പിൾ റോളിലെത്തുമെന്ന് റിപ്പോർട്ട്. നടിയുടെ കരിയറിലെ ആദ്യ ട്രിപ്പിൾ റോളായിരിക്കുമിത്. ചിത്രത്തിന്റെ കഥ ഏകദേശം പൂർത്തിയായതായി റിപ്പോർട്ട് . ആനന്ദ് എല്‍ റായി തന്നെയായിരിക്കും മൂന്നാം ഭാഗവും സംവിധാനം ചെയ്യുക. ധനുഷും കൃതി സനോനും മുഖ്യവേഷത്തിലെത്തുന്ന തേരേ ഇഷ്‌ക് മേം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ. ഈ സിനിമയ്ക്ക് ശേഷമായിരിക്കും അദ്ദേഹം തനു വെഡ്‌സ് മനു 3 യുടെ വർക്കുകൾ തുടങ്ങുക. 2025 അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.
2011 ലായിരുന്നു ആർ മാധവൻ, കങ്കണ റണാവത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായി തനു വെഡ്‌സ് മനു ഒരുക്കിയത്. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള സിനിമ തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്കും ചെയ്തിരുന്നു.
പിന്നാലെ 2015 ൽ തനു വെഡ്‌സ് മനു റിട്ടേൺസ് എന്ന പേരിൽ സിനിമയുടെ സീക്വലും റിലീസ് ചെയ്തു. ചിത്രത്തിൽ കങ്കണ ഇരട്ടവേഷങ്ങളിലായിരുന്നു എത്തിയത്. തിയേറ്ററുകളിൽ നിന്ന് 255 കോടിയിലധികം രൂപ നേടിയ ഈ സിനിമയിലൂടെ കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 05, 2024 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
തനു വെഡ്‌സ് മനു 3 : തന്റെ കരിയറിലെ ആദ്യ ട്രിപ്പിൾ റോളിൽ കങ്കണ? ചിത്രത്തിലെ നിർണായക അപ്ഡേറ്റ് പുറത്ത്