അർജുൻ അശോകൻ, അനഘ നാരായണൻ; 'അൻപോട് കൺമണി' ചിത്രത്തിന്റെ ടീസർ
- Published by:meera_57
- news18-malayalam
Last Updated:
സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും ജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ച് രസകരമായി അവതരിപ്പിക്കുകയാണ് ഈ ടീസർ
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അൻപോട് കൺമണി’ (Anpodu Kanmani) എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വച്ചായിരുന്നു ടീസർ പ്രകാശനം ചെയ്തത്. സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും ജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ച് രസകരമായി അവതരിപ്പിക്കുകയാണ് ഈ ടീസർ.
ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയവരും അഭിനയിക്കുന്നു. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
അനീഷ് കൊടുവള്ളി തിരക്കഥയും സംഭാഷണവുമെഴുതുന്നു. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകരുന്നു. എഡിറ്റിംഗ്- സുനിൽ എസ്. പിള്ള.
advertisement
മലയാള സിനിമാ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി ഷൂട്ടിങ്ങിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ കോൺസേപ്റ്റ് പോസ്റ്ററിനും നല്ല പ്രതികരണമുണ്ടായി.
ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ,
പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, മേക്കപ്പ്- നരസിംഹ സ്വാമി, വസ്ത്രാലങ്കാരം- ലിജി പ്രേമൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- ചിന്റു കാർത്തികേയൻ, കല- ബാബു പിള്ള, കളറിസ്റ്റ്- ലിജു പ്രഭാകർ, ശബ്ദ രൂപകല്പന- കിഷൻ മോഹൻ, ഫൈനൽ മിക്സ്- ഹരിനാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സനൂപ് ദിനേശ്, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻ- യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ), പ്രൊഡക്ഷൻ മാനേജർ- ജോബി ജോൺ, കല്ലാർ അനിൽ.
advertisement
'അൻപോടു കൺമണി' നവംബറിൽ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Teaser for the movie Anpodu Kanmani, starring Arjun Ashokan and Anagha Narayanan has been released. The film hogged headlines after its makers gifted a home, raised for the shooting purpose, to the needy
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 17, 2024 11:24 AM IST