Samarasa | വോട്ട് ചെയ്യുന്ന കയ്യാ സാറേ ഇത്; തല്ലു കൊണ്ടാൽ വേദന കൂടും; 'സമരസ' ടീസർ
- Published by:meera_57
- news18-malayalam
Last Updated:
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന 'സമരസ'യിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു
സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന 'സമരസ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു.
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന 'സമരസ'യിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, രത്നാകരൻ, രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര, നിഖിൽ കെ. മോഹനൻ, പ്രമോദ് പൂന്താനം, അശ്വിൻ ജിനേഷ്, നിലമ്പൂർ ആയിഷ, മാളവിക ഷാജി, വിനീത പദ്മിനി, ബിനി ജോൺ, സുനിത, മഹിത, ബിന്ദു ഓമശ്ശേരി, ശാന്തിനി, ദൃശ്യ സദാനന്ദൻ, കാർത്തിക അനിൽ തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാർ.
advertisement
ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ.കെ., ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ- ജോമോൻ സിറിയക്, ആർട്ട് ഡയറക്ടർ- ഷിജു മാങ്കൂട്ടം, മേക്കപ്പ്- നീന പയ്യാനക്കൽ, കോസ്റ്റ്യൂംസ്- ശ്രീനി ആലത്തിയൂർ,
advertisement
സ്റ്റിൽസ്- സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഗിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദേവ് രാജ്, അസോസിയേറ്റ് ഡയറക്ടർ- ബേബി പുല്പറ്റ, സുധീഷ് സുബ്രമണ്യൻ, അസിസ്റ്റന്റ് ഡയറക്ടർ-ശ്രീധര, വിഘ്‌നേഷ്, അശ്വിൻ പ്രേം, ഗ്രിഗറി, ദേവാനന്ദ്, ശ്രീജിത്ത് ബാലൻ, പി.ആർ.ഒ. -എ.എസ്. ദിനേശ്.
Summary: Official teaser of the film 'Samarasa', written and directed by Baburaj Bhaktapriyam under the banner of Sankalpa Frames, has been released through the social media pages of famous film stars. Harish Peradi plays a strong character in 'Samarasa', in which Akhila Nath, who has been noted for her many films, plays the central character
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 07, 2026 3:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Samarasa | വോട്ട് ചെയ്യുന്ന കയ്യാ സാറേ ഇത്; തല്ലു കൊണ്ടാൽ വേദന കൂടും; 'സമരസ' ടീസർ









