advertisement

കരുണയുടെ പന്ത്രണ്ട് വർഷങ്ങൾ; കാൻസർ രോഗികൾക്ക് തണലേകി തലശ്ശേരി അഭയ ഫൗണ്ടേഷൻ

Last Updated:

കോടിയേരി മലബാര്‍ കാന്‍സര്‍ സെൻ്ററിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസവും ഭക്ഷണവുമൊരുക്കി നല്‍കുന്ന സേവന സ്ഥാപനമാണ് അഭയ ഫൗണ്ടേഷന്‍. 'അതിജീവനത്തിന് അഭയമേകിയ 12വര്‍ഷങ്ങള്‍' എന്ന സന്ദേശവുമായി 12-ാം വാര്‍ഷികാഘോഷവും സ്‌നേഹസംഗമവും നടന്നു.

അഭയ ഫൗണ്ടേഷൻ ഉദ്ഘാടന വേദി
അഭയ ഫൗണ്ടേഷൻ ഉദ്ഘാടന വേദി
അതിജീവനത്തിന് അഭയമേകിയ തലശ്ശേരിയിലെ അഭയ ഫൗണ്ടേഷന്‍ പത്രണ്ടാം വാര്‍ഷിക നിറവില്‍. നിരവധി വര്‍ഷകാലമായി കോടിയേരി മലബാര്‍ കാന്‍സര്‍ സെൻ്ററിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസവും ഭക്ഷണവുമൊരുക്കി നല്‍കുന്ന സേവന സ്ഥാപനമാണ് അഭയ ഫൗണ്ടേഷന്‍. 'അതിജീവനത്തിന് അഭയമേകിയ 12 വര്‍ഷങ്ങള്‍' എന്ന സന്ദേശവുമായി 12-ാം വാര്‍ഷികാഘോഷവും സ്‌നേഹസംഗമവും നടന്നു.
തലശ്ശേരി ടൗണ്‍ ബാങ്ക് ബാങ്ക്വിറ്റ് ഹാളില്‍ നടത്തിയ ആഘോഷ പരിപാടി, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. അഭയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാലിയില്‍ മുഹമ്മദ് ഹാജി അധ്യക്ഷനായി. ജന സിക്രട്ടറി എ.പി. മുഹമ്മദ് അജ്മല്‍ സ്വാഗതം പറഞ്ഞു.
പന്ത്രണ്ടാം വാര്‍ഷിക ആഘോഷത്തിൻ്റെ ഭാഗമായി വിവിധ മേഖലയില്‍ സമര്‍പ്പിത ജീവിതം നയിക്കുന്ന 12 പേരെ ആദരിച്ചു. ഡോ. സലീം കണ്ണൂര്‍, ജലറാണി, ഉമ്മര്‍ കൂട്ടുമുഖം, മൊയ്തു തലശ്ശേരി, ബേബി സുധ, റയീസ് മാടപ്പിടിക, പി. പി. സുലൈമാന്‍ ഹാജി പാനൂര്‍, അയൂബ് ചക്കരക്കല്‍, ഡോ. മുസ്തഫ, സൗദ ഇ.കെ. കതിരൂര്‍, സുബൈദ നാലുപുരക്കല്‍, വി.എം. ഹാശിം എന്നിവരെയാണ് ആദരിച്ചത്.
advertisement
മാരക അസുഖമായി മലബാര്‍ കാന്‍സര്‍ സെൻ്ററിലെത്തിയ ആര്‍ക്കും വിശന്നിരിക്കേണ്ടി വന്നിട്ടില്ല. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സാന്ത്വനമേകാന്‍ എന്നും കാരുണ്യ പ്രവര്‍ത്തനങ്ങളുമായി അഭയ ഫൗണ്ടേഷന്‍ നിലകൊണ്ടിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കരുണയുടെ പന്ത്രണ്ട് വർഷങ്ങൾ; കാൻസർ രോഗികൾക്ക് തണലേകി തലശ്ശേരി അഭയ ഫൗണ്ടേഷൻ
Next Article
advertisement
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ചിത്രങ്ങൾ പകർത്തുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട ക്രൂര പീഡനം
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ഫോട്ടോയെടുക്കുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട പീഡനം
  • ഉത്തർപ്രദേശിലെ കാൺപൂരിൽ യുവതി ഭർത്താവും കുടുംബവുംക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി നൽകി

  • വിവാഹശേഷം വൃക്ക നൽകണമെന്ന് അല്ലെങ്കിൽ 30 ലക്ഷം രൂപ നൽകണമെന്ന് ഭർത്താവും കുടുംബവും സമ്മർദം

  • ഭർത്തൃമാതാവ് കിടക്കാറുണ്ടെന്നും ഭർത്തൃപിതാവ് അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്താറുണ്ടെന്നും യുവതി ആരോപിച്ചു

View All
advertisement