advertisement

'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു

Last Updated:

സിപിഎം ഏരിയാ കമ്മിറ്റിയംഗം പ്രശാന്ത് എസ് കുട്ടി, ലോക്കൽ കമ്മിറ്റിയംഗം അരുൺ ലാൽ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ പൊന്നാടത്ത് എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്

ജി സുധാകരൻ
ജി സുധാകരൻ
ആലപ്പുഴ: അമ്പലപ്പുഴയിൽ സിപിഎം-എസ്ഡിപിഐ നേതാക്കൾ വോട്ടർമാരെ തടയാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സിപിഎം മുൻ നേതാവും അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരൻ. തന്നെ തോൽപ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാതിരിക്കാൻ ശ്രമിക്കുന്നു. അതിനാൽ അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു.
സിപിഎം ഏരിയാ കമ്മിറ്റിയംഗം പ്രശാന്ത് എസ് കുട്ടി, ലോക്കൽ കമ്മിറ്റിയംഗം അരുൺ ലാൽ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ പൊന്നാടത്ത് എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്. ഇവരെല്ലാവരും ചേർന്ന് വോട്ടർമാർ ബൂത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ ആരോപിക്കുന്നത്. ഇതേ ആവശ്യമുയർത്തി സുധാകരൻ നേരത്തേ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു. എന്നാൽ, ഇവരിൽനിന്നൊന്നും അനുകൂല സമീപനമുണ്ടാവാതെവന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നാലു തവണ എംഎൽഎയും രണ്ടുതവണ മന്ത്രിയുമായിരുന്നു താനെന്ന് സുധാകരൻ ഹർജിയിൽ പറയുന്നു. ഇത്തവണ യുഡിഎഫ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ഈ തീരുമാനം വന്നതു മുതൽ തനിക്ക് നേരെ ഭീഷണി ഉയരുന്നുണ്ട്. ഡ്രൈവർക്ക് നേരെയും വധഭീഷണി ഉയർന്നു. ഭീഷണി സംബന്ധിച്ച് ഒട്ടേറെ പരാതികൾ പോലീസിന് നൽകിയിട്ടുണ്ട്.
advertisement
ഒൻപതിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ടു ചെയ്യാൻ വരുന്നവരെ തടയുമെന്ന് മൂന്നു പേരും വ്യക്തമാക്കിയിട്ടുണ്ട്. തന്നെപ്പോലെ 20 വർഷം എംഎൽഎയും 10 വർഷം മന്ത്രിയുമായിരുന്ന ഒരാളെ ചില രാഷ്ട്രീയ പാർട്ടികൾ ആക്രമിക്കുന്നതിന്റെ കാരണം, മുഴുവൻ ഉദ്യോഗസ്ഥരെയും പോലീസിനെയും നിയന്ത്രിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയായതുകൊണ്ടാണ്. പരാതികൾ നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം ക്രമസമാധാനപ്രശ്നമുണ്ടാക്കാനും വോട്ടർമാരെ തടയാനുമുള്ള ശ്രമങ്ങളുണ്ടെന്ന് ആശങ്കയുണ്ട്. അതിനാൽ എല്ലാ ബൂത്തുകൾക്കും കേന്ദ്ര സേനയുടെ സംരക്ഷണം വേണം. എല്ലാ വോട്ടർമാർക്കും നിർഭയം വോട്ടു ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ഹർജിയിൽ പറയുന്നു.
advertisement
Summary: Former CPM leader and current UDF-backed independent candidate in Ambalappuzha, G. Sudhakaran, has approached the Kerala High Court seeking the deployment of central forces in the constituency. Sudhakaran alleges that leaders from the CPM and SDPI are working in tandem to prevent voters from reaching polling booths and are actively campaigning for his defeat through intimidation. The petition specifically names CPM Area Committee member Prashanth S. Kutty, Local Committee member Arun Lal, and SDPI District Secretary Riyas K. Ponnadath as respondents, accusing them of obstructing the democratic process.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു
Next Article
advertisement
'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു
'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു
  • അമ്പലപ്പുഴയിൽ വോട്ടർമാരെ തടയുന്നു എന്ന് ആരോപിച്ച് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു

  • CPM-എസ്ഡിപിഐ നേതാക്കൾ ചേർന്ന് ബൂത്തിലെത്തുന്നവരെ തടയാൻ ശ്രമിക്കുന്നുവെന്ന് ഹർജിയിൽ

  • കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് CPM, SDPI നേതാക്കളെ എതിർകക്ഷികളാക്കി ഹർജി നൽകി

View All
advertisement