Kannappa | താരസൂര്യന്മാരുടെ തേർവാഴ്ച; മോഹൻലാൽ, വിഷ്ണു മഞ്ജു, പ്രഭാസ് ചിത്രം 'കണ്ണപ്പ' ടീസർ

Last Updated:

ശിവൻ്റെ അനുയായിയായ ഭക്തനായ കണ്ണപ്പയെ ആസ്പദമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത പീരിയഡ് ആക്ഷൻ ചിത്രമാണിത്

കണ്ണപ്പയിൽ മോഹൻലാൽ
കണ്ണപ്പയിൽ മോഹൻലാൽ
മോഹൻലാൽ (Mohanlal) പ്രധാന കഥാപാത്രങ്ങളിൽ ഒന്നവതരിപ്പിക്കുന്ന, നടൻ വിഷ്ണു മഞ്ചുവിൻ്റെ (Vishnu Manchu) വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'കണ്ണപ്പ'യുടെ ടീസർ (Kannappa movie teaser) പുറത്തിറങ്ങി. തൻ്റെ കരിയറിനെ അടുത്ത തലത്തിലേക്ക് തന്നെ ഉയർത്താൻ പ്രാപ്തിയുള്ള ചിത്രം എന്നാണ് വിഷ്ണു മഞ്ജു ചിത്രം കൊണ്ട് ലക്ഷ്യമിടുന്നത്. ശിവൻ്റെ അനുയായിയായ ഭക്തനായ കണ്ണപ്പയെ ആസ്പദമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത പീരിയഡ് ആക്ഷൻ ചിത്രമാണിത്.
വിഷ്ണുവിൻ്റെ പിതാവും തെലുങ്ക് സൂപ്പർസ്റ്റാറുമായ മോഹൻ ബാബുവിൻ്റെ 24 ഫ്രെയിംസ് ഫാക്ടറിയുടെ പിന്തുണയോടെ, കണ്ണപ്പ ഏപ്രിൽ 25 ന് സ്‌ക്രീനുകളിൽ എത്തും. നിർമ്മാതാക്കൾ ഇപ്പോൾ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്. ഇത് കണ്ണപ്പയുടെ ലോകത്തേക്കുള്ള കാഴ്ച മാത്രമല്ല, ഇന്ത്യയിലെ മുൻനിര താരങ്ങളുടെ അതിഥി വേഷങ്ങളും അവതരിപ്പിക്കുന്നു.
advertisement
തൻ്റെ ഗോത്രത്തെ സംരക്ഷിക്കാൻ കണ്ണപ്പ അക്രമത്തെ കൂട്ടുപിടിച്ച് നടത്തുന്ന ശ്രമങ്ങൾ അവതരിപ്പിച്ചുകൊണ്ട് ടീസർ ആമുഖം നൽകുന്നു. കൂടാതെ 'ഭഗവാൻ ശിവൻ്റെ ഏറ്റവും വലിയ ഭക്തനായി' ഉയർത്തപ്പെടാൻ കാരണമായ സംഭവങ്ങൾ എന്തെന്നും വെളിപ്പെടുത്തുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹൻ ബാബു, പ്രീതി മുകുന്ദൻ, ശരത് കുമാർ, മധു എന്നിവരെയും ടീസറിൽ കാണാം. എന്നാൽ പ്രധാന ഇതിവൃത്തത്തിന് പുറമേ, മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, കാജൽ അഗർവാൾ തുടങ്ങിയ പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാറുകളുടെ സാന്നിധ്യമാണ് ചിത്രത്തെ ശരിക്കും സവിശേഷമാക്കുന്നത്.
advertisement
ഭക്തിയേയും വിശ്വാസത്തെയും കുറിച്ചുള്ള സംഭാഷണത്തിൽ അക്ഷയ്‌യെ ശിവനായും കാജലിനെ പാർവതി ദേവിയായും കാണാം. കിരാതനായി മോഹൻലാലിനെയും രുദ്രയായി പ്രഭാസിനെയും കാണാം.
Summary: Teaser for Mohanlal, Vishnu Manchu movie Kannappa dropped on March 1. Mohanlal plays the role of Kirata and Prabhas appears as Rudra. Akshay Kumar dons the role of Lord Shiva and Kajal Aggarwal is Parvathy. The movie is slated for a release on April 25, 2025
മലയാളം വാർത്തകൾ/ വാർത്ത/Film/
Kannappa | താരസൂര്യന്മാരുടെ തേർവാഴ്ച; മോഹൻലാൽ, വിഷ്ണു മഞ്ജു, പ്രഭാസ് ചിത്രം 'കണ്ണപ്പ' ടീസർ
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement