വിവാഹത്തിന് മുൻപും ശേഷവുമുള്ള പ്രണയം കണ്ടിട്ടുണ്ടോ? ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും' ടീസർ
- Published by:meera_57
- news18-malayalam
Last Updated:
പക്കാ ഫീൽഗുഡ് ഫാമിലി എൻ്റർടെയ്നർ ആണ് ചിത്രമെന്ന് ടീസറിൽ നിന്നും വ്യക്തം. ചിത്രം ക്രിസ്മസിന് തിയെറ്ററുകളിൽ റിലീസിന് എത്തും
ഉണ്ണി മുകുന്ദനും (Unni Mukundan) അപർണ്ണ ബാലമുരളിയും (Aparna Balamurali) ആദ്യമായി ഒരുമിക്കുന്ന 'മിണ്ടിയും പറഞ്ഞും' ഈ വരുന്ന ക്രിസ്തുമസിന് തിയെറ്ററുകളിലെത്തും. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദാണ്. ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. പക്കാ ഫീൽഗുഡ് ഫാമിലി എൻ്റർടെയ്നർ ആണ് ചിത്രമെന്ന് ടീസറിൽ നിന്നും വ്യക്തം. ചിത്രം ക്രിസ്മസിന് തിയെറ്ററുകളിൽ റിലീസിന് എത്തും.
സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായാഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്. കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയെറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി. ആർ.ഒ.: പി. ശിവപ്രസാദ്.
advertisement
Summary: Unni Mukundan and Aparna Balamurali will be seen together for the first time in 'Mindyum Paranjum', which will hit the theatres this coming Christmas. The film, directed by Arun Bose, is produced by director Salim Ahmed under the banner of Alans Media. The teaser of the film has been released. It is clear from the teaser that the film is a feel-good family entertainer
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 17, 2025 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വിവാഹത്തിന് മുൻപും ശേഷവുമുള്ള പ്രണയം കണ്ടിട്ടുണ്ടോ? ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും' ടീസർ










