അടിയുടെ വെടിക്കെട്ട്; ആക്ഷൻ ചിത്രങ്ങൾക്ക് കാത്തിരിക്കുന്നവർക്കായി 'പൊങ്കാല' ടീസർ

Last Updated:

ശ്രീനാഥ് ഭാസിയുടെ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്

പൊങ്കാല ടീസർ
പൊങ്കാല ടീസർ
ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന 'പൊങ്കാല'യുടെ ടീസർ പുറത്തിറങ്ങി. ശ്രീനാഥ് ഭാസിയുടെ (Sreenath Bhasi) 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ- ചെറായി ഭാഗങ്ങളിലായിരുന്നു. എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൊങ്കാല'.
ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ദിയാ ക്രിയേഷൻ എന്നിവയുടെ സംയുക്ത സംരംഭത്തിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. കോ-പ്രൊഡ്യൂസർ ഡോണ തോമസ്. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ-മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്.
യാമി സോനാ, ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ് സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
advertisement
ഛായാഗ്രഹണം- ജാക്സൺ, എഡിറ്റർ- അജാസ് പൂക്കാടൻ, സംഗീതം- രഞ്ജിൻ രാജ്, കലാസംവിധാനം - കമർ ഇടക്കര, മേക്കപ്പ് - അഖിൽ ടി. രാജ്, കോസ്റ്റ്യും ഡിസൈൻ- സൂര്യാ ശേഖർ, ആർട്ട്- നിധീഷ് ആചാര്യ, പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്സ് മോഹൻ, ഫൈറ്റ്- മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി; കൊറിയോഗ്രാഫി- വിജയ റാണി, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
advertisement
സ്റ്റിൽസ് ജിജേഷ് വാടി.ഡിസൈനർ ആർട്ടൊ കോർപ്പസ്.
Summary: Teaser drops for Malayalam movie Pongala starring Sreenath Bhasi
മലയാളം വാർത്തകൾ/ വാർത്ത/Film/
അടിയുടെ വെടിക്കെട്ട്; ആക്ഷൻ ചിത്രങ്ങൾക്ക് കാത്തിരിക്കുന്നവർക്കായി 'പൊങ്കാല' ടീസർ
Next Article
advertisement
ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവിനെതിരെ പോക്‌സോ 
ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവിനെതിരെ പോക്‌സോ 
  • ആലപ്പുഴയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.

  • തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാരുംമൂട് വച്ചാണ് സിപിഐ നേതാവ് എച്ച് ദിലീപ് പീഡന ശ്രമം നടത്തിയത്.

  • സംഭവത്തിന് ശേഷം പ്രതി എച്ച് ദിലീപ് ഒളിവിലാണ്, നൂറനാട് പൊലീസ് അന്വേഷണം തുടരുന്നു.

View All
advertisement