പ്രണയിച്ച് വിവാഹം കഴിച്ച കാമുകി റോബോട്ട് ആണെന്ന് അറിയുമ്പോള്‍ ! പൊട്ടിച്ചിരിപ്പിക്കാന്‍ ഷാഹിദ് കപൂറും കൃതി സനോണും
- Published by:Arun krishna
- news18-malayalam
Last Updated:
തേരി ബാതോം മേ ഏസാ ഉൽസാ ജിയ’ എന്ന സിനിമയുടെ ട്രെയിലറാണ് ബോളിവുഡില്‍ ഇപ്പോള്‍ തരംഗമാകുന്നത്
പ്രണയിച്ച് വിവാഹം കഴിച്ച കാമുകി ഒരു റോബോട്ട് ആണെന്ന് അറിയുമ്പോള്‍ എന്ത് സംഭവിക്കും. ചിരിയും പ്രണയവും ആവോളം നിറക്കുന്ന ഒരു പുതിയ ചിത്രത്തിന്‍റെ ട്രെയിലറാണ് ബോളിവുഡില്‍ ഇപ്പോള്‍ തരംഗമാകുന്നത്. ഷാഹിദ് കപൂറും കൃതി സനോണും പ്രധാന വേഷത്തിലെത്തുന്ന ‘തേരി ബാതോം മേ ഏസാ ഉൽസാ ജിയ’ എന്ന ചിത്രമാണ് പ്രേക്ഷകര്‍ക്കിടയിലെത്തുന്നത്.
ഒരു റോബോട്ടിനെ താന്‍ എങ്ങനെ പ്രണയിച്ചുവെന്ന് മനസിലാക്കാൻ കഴിയാത്ത ഷാഹിദ് കപൂറിന്‍റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ തിയേറ്ററില്‍ ചിരിപടര്‍ത്തും.
അമിത് ജോഷിയും ആരാധന സായുമാണ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഫാമിലി എന്റർടെയ്‌നർ ആയിരിക്കും എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. ജിയോ സ്റ്റുഡിയോസും ദിനേശ് വിജനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അമിത്തും ആരാധനയും ചേർന്നാണ്. ധർമേന്ദ്ര, ഡിംപിൾ കപാഡിയ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
advertisement
ചിത്രം 2023 ഒക്ടോബറിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വാലന്‍റൈന്‍സ് ഡേയ്ക്ക് മുന്നോടിയായി ഫെബ്രുവരി 9ന് ചിത്രം തിയേറ്ററുകളിലെത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 19, 2024 4:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രണയിച്ച് വിവാഹം കഴിച്ച കാമുകി റോബോട്ട് ആണെന്ന് അറിയുമ്പോള്‍ ! പൊട്ടിച്ചിരിപ്പിക്കാന്‍ ഷാഹിദ് കപൂറും കൃതി സനോണും