Torpedo: 'തുടരും' തകർത്തോടുന്നതിനിടെ അടുത്ത ചിത്രം പ്രഖ്യാപിച്ച് തരുൺ മൂർത്തി; ഫഹദ് ഫാസിൽ, അർജുൻ ദാസ്, നസ്ലിൻ, ഗണപതി പ്രധാന വേഷങ്ങളിൽ

Last Updated:

ബിനു പപ്പുവാണ് ചിത്രത്തിന്റെ തിരക്കഥ. ചെറിയ ഇടവേളയ്ക്കു ശേഷം സുഷിൻ ശ്യാം സംഗീതവുമായി എത്തുന്നു എന്നതും വലിയ പ്രതീക്ഷ നൽകുന്നു

News18
News18
കൊച്ചി: മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി 'തുടരും' ജൈത്രയാത്ര തുടരുന്നതിനിടെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ഫഹദ് ഫാസിൽ, നസ്ലിൻ, തമിഴ് താരം അർജുൻ ദാസ്, ഗണപതി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 'ടോർപിഡോ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.
ബിനു പപ്പുവാണ് ചിത്രത്തിന്റെ തിരക്കഥ. ചെറിയ ഇടവേളയ്ക്കു ശേഷം സുഷിൻ ശ്യാം സംഗീതവുമായി എത്തുന്നു എന്നതും വലിയ പ്രതീക്ഷ നൽകുന്നു.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തരുൺ മൂർത്തി ഇക്കഴിഞ്ഞ ദിവസങ്ങളിൽ മോഹൻലാൽ നായകനായെത്തിയ "തുടരും" നേടുന്ന വിജയത്തിന്റെ പേരിൽ തന്റെ സംവിധാന മികവിന് ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ പ്രശംസകളേറ്റ് വാങ്ങുന്നതിനിടയിലാണ് ഈ അത്യുഗ്രൻ അനൗൺസ്മെന്റ്. ഇന്ന് രാവിലെ പുറത്തിറങ്ങിയ പടത്തിന്റെ പോസ്റ്റർ വളരെ വ്യത്യസ്തമായ രീതിക്കാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
advertisement
"ഓടും കുതിര ചാടും കുതിര" ആണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷന്റെ ഇനി ഉടൻ തിയേറ്ററിൽ എത്തുന്ന ചിത്രം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമാവുന്ന ഈ ചിത്രത്തിൽ നായിക കല്യാണി പ്രിയദർശനും സംവിധാനം ചെയ്യുന്നത് അൽത്താഫ് സലീമുമാണ്.
ജിംഷി ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും വിവേക് ​​ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്ന ഈ വമ്പൻ പടത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് വിഷ്ണു ഗോവിന്ദാണ്. ഗോകുൽ ദാസ് കലാസംവിധാനവും മഷർ ഹംസ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്ന ടോർപിഡോയുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ സുപ്രീം സുന്ദറാണ്.
advertisement
സെൻട്രൽ പിക്ചേഴ്സ് ടോർപ്പിഡോ വിതരണം ചെയ്യും. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. ഈ ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.!
മലയാളം വാർത്തകൾ/ വാർത്ത/Film/
Torpedo: 'തുടരും' തകർത്തോടുന്നതിനിടെ അടുത്ത ചിത്രം പ്രഖ്യാപിച്ച് തരുൺ മൂർത്തി; ഫഹദ് ഫാസിൽ, അർജുൻ ദാസ്, നസ്ലിൻ, ഗണപതി പ്രധാന വേഷങ്ങളിൽ
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement