പഴയ 'നീല ബക്കറ്റ്' പാട്ട് ഓർമയുള്ളവരുണ്ടോ? ബക്കറ്റ് പാട്ടിന് പുനർജന്മം നൽകി റാപ്പർ തിരുമാലി
- Published by:Naseeba TC
- news18
Last Updated:
പഴയ ബക്കറ്റ് പാട്ടിൽ ബക്കറ്റ് പോയല്ലോ എന്നാണെങ്കിൽ തിരുമാലിയുടെ അപ്ഡേറ്റഡ് വേർഷനിൽ ബക്കറ്റ് തിരികെ വന്നതിനെ കുറിച്ചാണ് പറയുന്നത്. എന്തായാലും സംഗതി പൊളിച്ചു.
പഴയ ബക്കറ്റ് പാട്ട് ഓർമയുള്ളവരുണ്ടോ? മലയാളത്തിലെ ആദ്യത്തെ റാപ് സോങ് എന്ന് വിശേഷിപ്പിക്കാവുന്ന ആ പാട്ട് 2006 ലാണ് പുറത്തിറങ്ങിയത്. കാലം ഇത്ര ഫാസ്റ്റായിരുന്നില്ല, ബക്കറ്റ് പാട്ട് അന്ന് യുവാക്കൾക്കിടയിൽ സൂപ്പർഹിറ്റായിരുന്നെങ്കിലും ഇന്ന് റാപ്പ് സോങ്ങിന് കിട്ടുന്ന പ്രചാരമൊന്നും കിട്ടിയിരുന്നില്ല. പലരിലും നൊസ്റ്റു ഉണർത്തുന്ന ആ ബക്കറ്റ് പാട്ടിന് പുനർജന്മം നൽകിയിരിക്കുകയാണ് മലയാളി റാപ്പർ തിരുമാലി.
"നല്ല ബക്കറ്റ്... നീല ബക്കറ്റ്... അത് പോയല്ലോ..." എന്ന് തുടങ്ങുന്ന ഗാനം ആ കാലത്തെ കോളേജ് ഹോസ്റ്റൽ ജീവിതമാണ് പറഞ്ഞിരുന്നത്. ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിയുടെ നീല നിറമുള്ള ബക്കറ്റ് കാണാതായി, ആ ബക്കറ്റിനെ കുറിച്ചുള്ള വിവരണമാണ് പാട്ട് രൂപത്തിൽ പുറത്തിറങ്ങിയത്.
തിരുവനന്തപുരം സിഇടി കോളേജിലെ മെൻസ് ഹോസ്റ്റൽ അന്തേവാസികളാണ് പണ്ട് ഈ പാട്ടുണ്ടാക്കിയത്. അവതാരകനായ ജോയ് ജോൺ ആന്റണിയും സുഹൃത്തുക്കുളും ചേർന്നാണ് പാട്ടൊരുക്കിയത്.
advertisement
റാപ്പൊക്കെ മറ്റെങ്ങോ നടക്കുന്ന കാര്യമെന്ന് മാത്രം മലയാളികൾ അറിഞ്ഞിരുന്ന കാലത്താണ് ബക്കറ്റ് പാട്ടുമായി ജോയ് ജോണും സംഘവുമെത്തുന്നത്. യൂട്യൂബിലെ വീഡിയോയ്ക്ക് താഴെയുള്ള കമ്മന്റ് മാത്രം നോക്കിയാൽ മതിയാകും ആ കാലത്തെ യുവാക്കൾക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു ഈ ബക്കറ്റ് പാട്ടെന്ന്.
പഴയ ബക്കറ്റ് പാട്ടിൽ ബക്കറ്റ് പോയല്ലോ എന്നാണെങ്കിൽ തിരുമാലിയുടെ അപ്ഡേറ്റഡ് വേർഷനിൽ ബക്കറ്റ് തിരികെ വന്നതിനെ കുറിച്ചാണ് പറയുന്നത്. എന്തായാലും സംഗതി പൊളിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 15, 2020 9:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പഴയ 'നീല ബക്കറ്റ്' പാട്ട് ഓർമയുള്ളവരുണ്ടോ? ബക്കറ്റ് പാട്ടിന് പുനർജന്മം നൽകി റാപ്പർ തിരുമാലി