ബിഗ് ബോസ് താരം രജിത് കുമാർ നായകനായി സിനിമ; നായിക ഡോ. ഷിനു ശ്യാമളൻ
- Published by:Anuraj GR
- news18-malayalam
Last Updated:
സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ഫോട്ടോ ഡോ. ഷിനുവും പുറത്തുവിട്ടു. തേയിലത്തോട്ടത്തിന് നടുവിൽ രജിത് കുമാറിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഷിനു ശ്യാമളൻ ഫേസ്ബുക്ക് പേജ് വഴി ഷെയർ ചെയ്തിരിക്കുന്നത്
ബിഗ് ബോസ് മത്സരാർഥിയും പ്രഭാഷകനുമായ രജിത് കുമാർ നായകനായി എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്വപ്നസുന്ദരി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ രാജ്കുമാറിന്‍റെ നായികയായി എത്തുന്നത്, ഡോക്ടറായ ഷിനു ശ്യാമളനാണ്. രജിത് കുമാർ ഫേസ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സൺ ഗ്ലാസ് വെച്ച് ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ ഇരിക്കുന്ന രജിത് കുമാമാറിന്‍റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ഫോട്ടോ ഡോ. ഷിനുവും പുറത്തുവിട്ടു. തേയിലത്തോട്ടത്തിന് നടുവിൽ രജിത് കുമാറിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഷിനു ശ്യാമളൻ ഫേസ്ബുക്ക് പേജ് വഴി ഷെയർ ചെയ്തിരിക്കുന്നത്. ജെ.കെ ഫിലിപ് ആണ് "സ്വപ്ന സുന്ദരി" സംവിധാനം ചെയ്യുന്നത്. സീതു ആൻസനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഷിനു ശ്യാമളൻ ഇതാദ്യമായാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. ആരോഗ്യ സംബന്ധമായ ഫേസ്ബുക്ക് പോസ്റ്റുകളിലുടെ ശ്രദ്ധേയയാണ് ഡോ. ഷിനു ശ്യാമളൻ.
advertisement
അതേസമയം ബിഗ് ബോസിന് പിന്നാലെ രജിത് കുമാർ സിനിമയിൽ മാത്രമല്ല, മിനി സ്ക്രീനിലും സജീവമാകുകയാണ്. ഏഷ്യാനെറ്റിലെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ആക്ഷേപഹാസ്യ പരമ്പരയിലാണ് അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്ത്രീവിരുദ്ധമായ പ്രസ്താവനകളിലൂടെ വിവാദങ്ങൾ സൃഷ്ടിച്ചയാളാണ് രജിത് കുമാർ. അതിനിടെയാണ് ബിഗ് ബോസ് മത്സരാർഥിയായി രജിത് കുമാർ എത്തിയത്. ബിഗ് ബോസിലൂടെ വലിയൊരു ആരാധകവൃന്ദത്തെ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ബിഗ് ബോസിനിടെ സഹ മത്സരാർഥി രേഷ്മയുടെ കണ്ണിൽ മുളകുപൊടി തേച്ചതിനെ തുടർന്ന് രജിത് കുമാറിനെ പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം അറസ്റ്റിലാകുകയും ചെയ്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 15, 2020 7:25 AM IST