'ദ കേരള സ്റ്റോറി'യുടെ സംവിധായകന്റെ പുതിയ ചിത്രം 'സഹാറശ്രീ; സംഗീതം എ. ആര്‍ റഹ്മാന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഹിന്ദി, ബംഗാളി, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
‘ദ കേരള സ്റ്റോറി’യുടെ സംവിധായകൻ സുദീപ്തോ സെന്നിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘സഹാറശ്രീ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും വ്യവസായിയുമായ സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സുദീപ്തോ സെൻ സംവിധാനം ചെയ്യുന്നത്.
എ. ആർ റഹ്മാനാണ് സംഗീതം. ജൂൺ 10-ന് സുബ്രത റോയിയുടെ 75മത്തെ ജന്മദിനത്തിലാണ് നിർമ്മാതാക്കളായ സന്ദീപ് സിംഗ്, ഡോ. ജയന്തിലാൽ ഗഡ എന്നിവർ ചിത്രം പ്രഖ്യാപിച്ചത്. ഹിന്ദി, ബംഗാളി, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
ഋഷി വിർമാണി, സുദീപ്തോ സെൻ, സന്ദീപ് സിങ് എന്നിവരുടേതാണ് തിരക്കഥ. അടുത്ത വർഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തും. മഹാരാഷ്ട്ര, ഉത്തർപർദേശ്, ഡൽഹി, ബിഹാർ, കൊൽക്കത്ത, ലണ്ടൻ എന്നിവിടങ്ങളിലാകും ചിത്രീകരണം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 10, 2023 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദ കേരള സ്റ്റോറി'യുടെ സംവിധായകന്റെ പുതിയ ചിത്രം 'സഹാറശ്രീ; സംഗീതം എ. ആര്‍ റഹ്മാന്‍