Kerala Story | ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചു
- Published by:meera_57
- news18-malayalam
Last Updated:
സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ വിശ്വാസ പരിശീലന ക്ലാസിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചത്
ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തതിനു പിന്നാലെ 'കേരള സ്റ്റോറി' ചിത്രത്തിന് കേരളത്തിൽ പ്രദർശനം. ഇടുക്കി രൂപതയാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ വിശ്വാസ പരിശീലന ക്ലാസിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചത്. സിനിമ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ അടക്കം റിലീസ് ചെയ്തതാണ്.
പ്രണയ ചതിക്കുഴിയെ കുറിച്ച് ബോധവൽക്കരിക്കുന്നതിനാണ് സിനിമ പ്രദർശിപ്പിച്ചത് എന്നും വർഗീയ മാനം നൽകിയത് കൊണ്ടാണ് സിനിമ വിവാദ ചർച്ചയായതെന്നും ഇടുക്കി രൂപത വിശദീകരിച്ചു.
ദൂരദർശനിൽ ചിത്രം പ്രദർശിപ്പിച്ചതിന് പിന്നാലെ, സി.പി.ഐ.എമ്മിൻ്റെ യുവജന വിഭാഗമായ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ.) ‘കേരള സ്റ്റോറി സത്യമോ വ്യാജമോ?’ എന്ന യൂട്യൂബർ ധ്രുവ് രഥീയുടെ വീഡിയോ പ്രദർശിപ്പിച്ചിരുന്നു. സിനിമ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ദൂരദർശൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു.
advertisement
മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ദൂരദർശൻ്റെ തീരുമാനത്തെ അപലപിക്കുകയും വിവാദ ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് പിന്മാറാൻ ദൂരദർശനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഒരു പ്രത്യേക സമുദായത്തെ മൊത്തത്തിൽ ദ്രോഹിക്കുന്ന ഒന്നും സിനിമയുടെ ട്രെയിലറിൽ അടങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി കഴിഞ്ഞ വർഷം ചിത്രത്തിൻ്റെ റിലീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചിത്രം പരിശോധിച്ചതായും പൊതു പ്രദർശനത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതായും കോടതി പറഞ്ഞിരുന്നു.
Summary: Controversial movie 'The Kerala Story' was screened in Idukki under the aegis of the Idukki Diocese for the children of Sunday School
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 08, 2024 11:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kerala Story | ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചു