Retro | സൂര്യയുടെ റെട്രോക്ക് വീര്യം കൂട്ടാൻ പുതിയ ഗാനം 'ദി വൺ' റിലീസായി
- Published by:meera_57
- news18-malayalam
Last Updated:
പൂജാ ഹെഗ്ഡെ നായികയായെത്തുന്ന റെട്രോയിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരും
ഓരോ അപ്‌ഡേറ്റിലും തരംഗം തീർക്കുന്ന സൂര്യയുടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയുടെ (Retro) പുതിയ ഗാനം 'ദി വൺ' റിലീസായി. ഗാനരചന നിർവഹിച്ചത് വിവേക്. ഗായകർ സിദ് ശ്രീറാം, സന്തോഷ് നാരായണൻ, പിന്നണി ഗായകർ: മഹാലക്ഷ്മി, അനന്തു, വിക്ടർ എന്നിവരാണ്. റെട്രോയുടെ സംഗീതം സംവിധാനം സന്തോഷ് നാരായണൻ നിർവഹിക്കുന്നു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരള വിതരണാവകാശം മലയാളത്തിന്റെ മുതിർന്ന നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈഗ മെറിലാന്‍ഡ് റെക്കോർഡ് വിതരണവകാശ തുകയ്ക്കാണ് കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെ നായികയായെത്തുന്ന റെട്രോയിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരും നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. മേയ് ഒന്നിന് റെട്രോ ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.
advertisement
കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ് എം. ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി.ആർ.ഒ. : പ്രതീഷ് ശേഖർ.
advertisement
Summary: Raising anticipations about his upcoming release Retro, the Suriya movie dropped its high octane song 'The One', accompanied by stunning visuals
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 12, 2025 6:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Retro | സൂര്യയുടെ റെട്രോക്ക് വീര്യം കൂട്ടാൻ പുതിയ ഗാനം 'ദി വൺ' റിലീസായി