പത്തൊന്പതാം നൂറ്റാണ്ടിന്റെ ആറാമത്തെ ക്യാരക്ടര് പോസ്റ്റര് പുറത്തുവിട്ടു. മണികണ്ഠന് ആചാരി അവതരിപ്പിക്കുന്ന 'ബാവ' എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര് പോസ്റ്റര് ആണ് ഇപ്പോള് പുറത്തിറക്കിയിരിക്കുന്നത്. സിജു വിത്സനെ നായകനാക്കി വിനയന് സംവിധായകന് വിനയന് ഒരുക്കുന്ന ചരിത്ര സിനിമയാണ് 'പത്തൊന്പതാം നൂറ്റാണ്ട്'.
ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായ കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതിയാണ് ബാവ. ചെമ്പന് വിനോദാണ് കൊച്ചുണ്ണിയുടെ വേഷം ചെയ്യുന്നത്. തിരുവിതാംകൂറിനെ വിറപ്പിച്ചിരുന്ന തസ്കര വീരന് കൊച്ചുണ്ണിക്ക് ജീവന് കൊടുക്കാന് പോലും തയ്യാറായ അനുയായികളില് പ്രധാനി ആയിുന്നു ബാവ.
തികഞ്ഞ അഭ്യാസിയും മനോധൈര്യമുള്ളവനാണ് ബാവ. വ്യത്യസ്തമായി ഇന്നേവരെ ആരും പറയാത്ത യാഥാര്ത്തിലേക്ക് പോകുമ്പോള് ബാവയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അണിയറ പ്രവര്ത്തകര് പറയുന്നു.
ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റ് ചിത്രം നിര്മിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകന് ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരന് കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കല് സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷന്മാരും കഥാപാത്രങ്ങളാകുന്ന ചിത്രം തന്റെ ഡ്രീം പ്രോജക്ട് ആണെന്ന് വിനയന് വ്യക്തമാക്കിയിരുന്നു. 2020 സെപ്റ്റംബര് മാസത്തിലാണ് ചിത്രം പ്രഖ്യാപിക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.