'എന്റെ സിനിമകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകും; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എടുത്തുടുക്കപ്പെടുന്ന ആളാണ് ഞാന്‍'; ദിലീപ്
- Published by:Sarika KP
- news18-malayalam
Last Updated:
പ്രതിസന്ധികളില്‍ തന്നോടൊപ്പം നില്‍ക്കുന്ന പ്രേക്ഷകരോടും സഹപ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു.
ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “വോയിസ് ഓഫ് സത്യനാഥൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. പുതിയ ചിത്രത്തിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ദിലീപ്. തന്റെ സിനിമകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ദിലീപ് പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആക്രമങ്ങള്‍ നേരിടുന്ന ഒരാളാണ് താനെന്നും. അങ്ങനെയൊരു അവസ്ഥയാണ് തനിക്ക് ഉണ്ടായിട്ടുള്ളതെന്നും താരം വ്യക്തമാക്കി. കൂടാതെ പ്രതിസന്ധികളില്‍ തന്നോടൊപ്പം നില്‍ക്കുന്ന പ്രേക്ഷകരോടും സഹപ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു. വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു നടൻ.
‘കുറേ നാളുകള്‍ക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിയറ്ററില്‍ വരുന്നത്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. റാഫി മെക്കാര്‍ട്ടിൻ സിനിമകളാണ് എന്നെ ജനപ്രിയമാക്കിയതില്‍ പങ്ക് വഹിച്ച ചിത്രങ്ങള്‍. വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ഈ ചിത്രം ഒരു തമാശ മാത്രമല്ല പറയുന്നത്. എല്ലാതരത്തിലുമുള്ള ഇമോഷനുകളുണ്ട്. സിനിമ തമാശയിലൂടെയാണ് നീങ്ങുന്നതെങ്കിലും ചിത്രത്തിന്റെ ആശയം വളരെ സീരിയസാണ്. എനിക്ക് സിനിമകള്‍ നല്‍കിയ എല്ലാരെയും ഞാൻ ആദരിക്കുന്നു. എനിക്ക് വേണ്ടി സിനിമ എഴുതിയ, സംവിധാനം ചെയ്ത, നിര്‍മ്മിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്’.
advertisement
Also read-‘കള്ളന്മാരുടെ വാക്ക് ആരെങ്കിലും വിശ്വസിക്കുമോ’ ദിലീപ്- റാഫി ടീമിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥന്’ ട്രെയിലര്‍
‘ഒരോ പ്രതിസന്ധിയിലും എന്നോടൊപ്പം നില്‍ക്കുന്ന എന്റെ പ്രേക്ഷകര്‍ക്കും എന്റെ ഫാൻസിനും ഞാൻ നന്ദി പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എടുത്തുടക്കപ്പെടുന്ന ആളാണ് ഞാൻ. അതുപോലെ ഒരു അവസ്ഥയാണ് എനിക്കുണ്ടായത്. എന്റെ സിനിമ വരുമ്ബോള്‍ ആക്രമങ്ങള്‍ ഉണ്ടായേക്കാം, ഉണ്ടാവും. സിനിമ ഇറങ്ങുന്നതിന് മുമ്ബ് തന്നെ റിവ്യൂ വരുന്ന കാലമാണ്. എന്നാല്‍, ഈ മുപ്പത് വര്‍ഷക്കാലം എന്നെ നിലനിര്‍ത്തിയ പ്രേക്ഷകര്‍ എനിക്ക് കരുത്താകും എന്ന് വിശ്വസിക്കുന്നു. തിയറ്ററില്‍ വന്നു തന്നെ എല്ലാവരും സിനിമ കാണണം. പ്രേക്ഷകരാണ് എന്റെ ശക്തി’- ദിലീപ് പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
June 24, 2023 8:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്റെ സിനിമകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകും; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എടുത്തുടുക്കപ്പെടുന്ന ആളാണ് ഞാന്‍'; ദിലീപ്