'ഈ വിജയം വലുതായിരിക്കും '; തങ്കലാന് ആശംസകളുമായി സൂര്യ
- Published by:Sarika N
- news18-malayalam
Last Updated:
കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രമാണ് തങ്കലാൻ
സൂപ്പർ താരം ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്. നിരവധി പേർ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രം കൂടിയാണിത്.കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രമാണ് തങ്കലാൻ . ചിത്രത്തിൽ ഒരു ആദിവാസി നേതാവായാണ് വിക്രം എത്തുക.
ഇപ്പോൾ തമിഴ് സിനിമ മേഖലയിൽ നിന്നും ചിത്രത്തിന് ആശംസകളുമായി ഒരു സൂപ്പർ താരം എത്തിയിരിക്കുകയാണ്.സൂപ്പർ താരം സൂര്യയാണ് ചിത്രത്തിന് പ്രശംസകളുമായി രംഗത്ത് എത്തിയത്. 'തങ്കലാൻ... ഈ വിജയം കുറച്ചു വലുതായിരിക്കും' എന്നാണ് സൂര്യ എക്സിൽ പോസ്റ്റ് ചെയ്തത്. വിക്രം, സംവിധായകൻ പാ രഞ്ജിത്ത് തുടങ്ങിയവരെ പേരെടുത്തുപറഞ്ഞിട്ടുമുണ്ട് അദ്ദേഹം. സൂര്യയുടെ പോസ്റ്റ് പാ രഞ്ജിത് ഷെയർ ചെയ്തിട്ടുണ്ട്.
#Thangalaan…!
THIS WIN WILL BE HUGE!! @chiyaan @beemji @parvatweets @MalavikaM_ @gvprakash @NehaGnanavel @GnanavelrajaKe @OfficialNeelam@StudioGreen2 @SakthiFilmFctry pic.twitter.com/nNij8gwqqb
— Suriya Sivakumar (@Suriya_offl) August 14, 2024
advertisement
സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് 'തങ്കലാ'ന്റെ പ്രമേയം. മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് നായികമാർ. പശുപതിയാണ് ഇതിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ പകർന്നിരിക്കുന്നത്.തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
August 15, 2024 7:50 AM IST