IFFK ചിത്രങ്ങളുടെ പ്രദർശനത്തിൽ മാറ്റം
Last Updated:
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം. സാങ്കേതിക തകരാറുകള്‍ മൂലം ടാഗോര്‍ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ മാറ്റിവെച്ചതിനെ തുടര്‍ന്നാണ് ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചത്. ഇന്ന് വൈകുന്നേരം ആറിന് ടാഗോറില്‍ പ്രദര്‍ശനങ്ങള്‍ പുനഃരാരംഭിക്കും.
ടാഗോറില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://iffk.in/ അറിയാം. ഇതു സംബന്ധിച്ച മാറ്റങ്ങളുടെ അറിയിപ്പ് പ്രതിനിധികള്‍ക്ക് മൊബൈലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച മൂന്നുമണിക്ക് ധന്യ തിയേറ്ററില്‍ ദി ബെഡ്, രാത്രി 10.15ന് പിറ്റി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 11ന് രാത്രി എട്ടിന് ടാഗോര്‍ തിയേറ്ററില്‍ ദി ഗ്രേവ്‌ലെസും 9.30ന് ലെമണെയ്ഡും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 12ന് ടാഗോര്‍ തിയേറ്ററില്‍ രാത്രി എട്ടിന് എല്‍ എയ്ഞ്ചലും രാത്രി 10.30ന് ദി ഇമേജ് ബുക്കും പ്രദര്‍ശിപ്പിക്കും.
advertisement
ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ മൂന്നില്‍ ഡിസംബര്‍ 12ന് 3.15ന് ദി റെഡ് ഫല്ലാസും സ്‌ക്രീന്‍ രണ്ടില്‍ ആറിന് ഡാര്‍ക്ക് റൂമും ശ്രീപത്മനാഭയില്‍ വൈകുന്നേരം ആറിന് ദി പോയ്‌സനസ് റോസും രാത്രി 10.15ന് എ ട്രാം വേ ടു ജറുസലേമും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 13ന് 3.15 ന് കലാഭവനില്‍ മത്സരചിത്രമായ സുഡാനി ഫ്രം നൈജീരിയയുടെ പ്രദര്‍ശനമുണ്ടാകും.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2018 9:48 PM IST


