പരസ്യത്തിലെ തങ്കക്കുടത്തിന്റെ കാര്യത്തിൽ തീരുമാനമായി; അത് 'കാലൻ്റെ തങ്കക്കുടം'
- Published by:meera_57
- news18-malayalam
Last Updated:
പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ താരങ്ങൾ ഇവർ
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഏതാനും മലയാള സിനിമാ താരങ്ങളുടെ പേജിൽ കണ്ട മഴയത്തു വീണ തങ്കക്കുടം കൗതുകമുണർത്തിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'കാലൻ്റെ തങ്കക്കുടം'. ചിത്രസംയോജകനായ നിധീഷ് കെ.ടി.ആർ. ആണ് ചിത്രം തിരക്കഥയും ചിത്രസംയോജനവും നിർവഹിച്ച് സംവിധാനം ചെയ്യുന്നത്.
പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ഗ്രിഗറി, രമേഷ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.
advertisement
advertisement
ഗാനങ്ങൾ- മനു മഞ്ജിത്ത്, വിനായക് ശശികുമാർ; സംഗീതം- രാഹുൽ രാജ്, കോ-റൈറ്റർ- സുജിൻ സുജാതൻ, ഛായാഗ്രഹണം -സജിത് പുരുഷൻ, കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- ജിതിൻ ജോസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വി. ബോസ്, നിശ്ചല ഛായാഗ്രഹണം - വിഷ്ണു രാജൻ, എക്സിക്കുട്ടിവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Malayalam movie Kaalante Tangakudam featuring Indrajith Sukukaran in the lead role is produced under the banner Friday Film House of Vijay Babu
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 17, 2024 6:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പരസ്യത്തിലെ തങ്കക്കുടത്തിന്റെ കാര്യത്തിൽ തീരുമാനമായി; അത് 'കാലൻ്റെ തങ്കക്കുടം'