Tovino Thomas | മലയാളത്തിലേക്ക് തൃഷ, മന്ദിര ബേദി; 'ഐഡന്റിറ്റി' സെറ്റിൽ ടൊവിനോ തോമസ് ജോയിൻ ചെയ്തു
- Published by:user_57
- news18-malayalam
Last Updated:
ഗോവയിൽ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ അവസാനിക്കും
മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായി ഒരുക്കുന്ന ഐഡിന്റിറ്റിയിൽ ടൊവിനോ തോമസ് (Tovino Thomas) ജോയിൻ ചെയിതു. ഫോറൻസിക്കിന് ശേഷം അഖിൽ പോൾ, അനസ് ഖാൻ, ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഐഡിന്റിറ്റി'. തെന്നിന്ത്യൻ താരം തൃഷ നായികയാവുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ വിനയ് റായും ഉണ്ട്. മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി, ഗോവയിൽ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ അവസാനിക്കും.
രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേർന്ന് നിർമിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് തിയേറ്ററിൽ എത്തിക്കും .
നാലു ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ അണിയറയിൽ ഒരുങ്ങുന്ന ഐഡൻറിറ്റി പ്രഖ്യാപന വേള മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
advertisement
ടൊവിനോ, തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 50 കോടിക്ക് മുകളിലാണ് നിർമാണം.
നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തിൽ 30 ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്.
Summary: Actor Tovino Thomas joins the sets of his new movie Identity. The film has a stellar cast including actor Trisha as lady lead. Mandira Bedi, in a first, marks her presence in Malayalam cinema
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 13, 2023 8:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Tovino Thomas | മലയാളത്തിലേക്ക് തൃഷ, മന്ദിര ബേദി; 'ഐഡന്റിറ്റി' സെറ്റിൽ ടൊവിനോ തോമസ് ജോയിൻ ചെയ്തു