ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി' ഏപ്രിൽ മാസം തിയേറ്ററുകളിൽ; റിലീസ് പ്രഖ്യാപനം
- Published by:meera_57
- news18-malayalam
Last Updated:
കയാദു ലോഹർ നായികയാകുന്ന 'പള്ളിച്ചട്ടമ്പി'യിൽ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങിയവരും അണിനിരക്കുന്നു
ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ (Pallichattambi) മോഷൻ പോസ്റ്റർ റിലീസായി. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിൽ അനൗൺസ് ചെയ്യുന്നുണ്ട്. ഏപ്രിൽ 9നാണ് 'പള്ളിച്ചട്ടമ്പി' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്.
വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്നീ ബാനറുകളിലും ഒരുങ്ങുന്ന 'പള്ളിച്ചട്ടമ്പി'യിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്.
വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് മലായാളം ഉൾപ്പടെ അഞ്ചു ഭാഷകളിൽ റിലീസാകുന്ന 'പള്ളിച്ചട്ടമ്പി' നിർമ്മിക്കുന്നത്. എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കയാദു ലോഹർ നായികയാകുന്ന 'പള്ളിച്ചട്ടമ്പി'യിൽ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖരും അണിനിരക്കുന്നു. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
advertisement
ടിജോ ടോമി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ് ആണ്.
മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ. കുര്യൻ. ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ. റെനിത് രാജ്, കിരൺ റാഫേൽ എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ.
സൗണ്ട് ഡിസൈൻ -സിങ്ക് സിനിമ. രാജേഷ് മേനോനാണ് ആർട്ട് ഡയറക്‌ടർ. കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻ- യെല്ലോടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി.എസ്., പി.ആർ.ഒ.- അക്ഷയ് പ്രകാശ്.
advertisement
Summary: Motion poster of the big budget film 'Pallichattambi', directed by Dijo Jose Antony and starring Tovino Thomas, has been released. The release date of the film is also announced in the poster. 'Pallichattambi' will hit theaters worldwide on April 9th
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 20, 2026 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി' ഏപ്രിൽ മാസം തിയേറ്ററുകളിൽ; റിലീസ് പ്രഖ്യാപനം










