'എപ്പളേ റെഡി പുയ്യാപ്ലേ' എന്ന് നസ്രിയ! എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുമ്പ് നസ്രിയയെ ടാഗ് ചെയ്ത് ടൊവിനോ
- Published by:meera_57
- news18-malayalam
Last Updated:
ചിരവൈരികൾ നേർക്കുനേർ പോരാടിയ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുന്നേ ഇൻസ്റ്റ സ്റ്റോറിയുമായി ടൊവിനോ തോമസ്. നസ്രിയയുടെ കലക്കൻ റിപ്ലൈ
എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുൻപായി നസ്രിയയെ (Nazriya Nazim) ടാഗ് ചെയ്ത് ഇൻസ്റ്റ സ്റ്റോറിയുമായി ടൊവിനോ (Tovino Thomas)! 'എപ്പളേ റെഡി പുയ്യാപ്ലേ' എന്ന് നസ്രിയ! സംതിങ്ങ് ഫിഷി എന്ന് ആരാധകർ.
ചിരവൈരികൾ നേർക്കുനേർ പോരാടിയ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുന്നേ ഇൻസ്റ്റ സ്റ്റോറിയുമായി ടൊവിനോ തോമസ്. 'എൽ ക്ലാസിക്കോയ്ക്ക് തയ്യാറാണോ? മി, അമോർ' എന്ന ചോദ്യവുമായി നസ്രിയയെ ടാഗ് ചെയ്താണ് ടൊവിനോ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. 'എപ്പളേ റെഡി പുയ്യാപ്ലേ' എന്നാണ് ഇതിന് നസ്രിയയുടെ മറുപടി.
ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണയ്ക്കെതിരെ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇൻസ്റ്റയിൽ ടൊവി - നസ്രിയ എൽ ക്ലാസിക്കോ പോരാട്ടം എന്തിനാകുമെന്ന സംശയത്തിൽ പ്രേക്ഷകരും.
ഇവർ ഒരുമിക്കുന്ന സിനിമ വരാൻ ഒരുങ്ങുകയാണോ, അതോ മറ്റെന്തെങ്കിലുമാണോ എന്നാണ് ഇതോടെ സോഷ്യൽ മീഡിയയിൽ പരന്നിരിക്കുന്ന അഭ്യൂഹം. ഏതായാലും ടൊവിയുടെയും നസ്രിയയുടേയും സ്‌റ്റോറി കണ്ട് സംതിങ്ങ് ഫിഷി! എന്നാണ് പലരും പറയുന്നത്.
advertisement
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടൊവിനോ തോമസും നസ്രിയ നസീമും ഒന്നിക്കുന്ന മുഹ്‌സിൻ പരാരി ചിത്രത്തിൻ്റെ കാസ്റ്റിങ്ങ് കോൾ വന്നിരുന്നു. ഇൻസ്റ്റ സ്റ്റോറിയും ഇതും മുൻനിർത്തിയും ചർച്ചകൾ നടക്കുന്നുണ്ട്.
പ്രേക്ഷക പ്രശംസ നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകൻ സക്കരിയയുമായി ചേർന്നാണ് മുഹ്‌സിൻ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ.വി.എ. പ്രൊഡക്ഷൻസ്, മാർഗ്ഗ എന്റർടെയിൻമെന്റ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്. പി.ആർ.ഒ. : ആതിര ദിൽജിത്ത്.
advertisement
Summary: Tovino Thomas tagged Nazriya Nazim in an Insta story before the El Clasico match where Nazriya said, 'Eppale ready puyyaple'! And fans were quick to reflect 'Something fishy.' Tovino Thomas shared an Insta story before the El Clasico match, where the arch-rivals fought head-to-head. 'Ready for El Clasico? Me, Amor', Tovino shared the story by tagging Nazriya. Nazriya replied, Eppale ready puyyaple'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 28, 2025 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എപ്പളേ റെഡി പുയ്യാപ്ലേ' എന്ന് നസ്രിയ! എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുമ്പ് നസ്രിയയെ ടാഗ് ചെയ്ത് ടൊവിനോ


