ടൊവിനോയുടെ തകർപ്പൻ മേക്കോവർ; ചിത്രങ്ങൾ വൈറൽ

Last Updated:

കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതെന്ന് ഫസ്റ്റ് ലുക് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു

ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങൾ എന്ന സിനിമയിൽ സുപ്രധാന വേഷത്തിലെത്തുന്നത് ടൊവിനോ തോമസാണ്. ചിത്രത്തിലെ വേഷത്തിനായി ടൊവിനോ വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് ഇന്ന് പുറത്തിറങ്ങി. ടൊവിനോയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് ഇതിനോടകം വൈറലായി കഴിഞ്ഞു.
മനുഷ്യ യാഥാര്‍ഥ്യത്തിന് അപ്പുറത്തുള്ള അതീന്ദ്രീയമായ ഒരു ലോകത്തേക്ക് കേന്ദ്ര കഥാപാത്രത്തെ കൂട്ടിക്കൊണ്ടുപോകുന്നവിധമാണ് കഥ പുരോഗമിക്കുന്നത്. ടൊവിനോയുടെ നായകകഥാപാത്രത്തിന് പേരില്ല.
കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതെന്ന് ഫസ്റ്റ് ലുക് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു. ‘സര്‍റിയലിസത്തില്‍ ഊന്നിയുള്ള എന്‍റെ ആദ്യ ചിത്രമാണ് ഇത്. നമുക്ക് ചുറ്റുമുള്ള നിരവധിയായ മനുഷ്യരെ പ്രതിനിധീകരിക്കുന്ന സിനിമ, ടൊവിനോ കുറിച്ചു. ഒരു യുദ്ധ വിരുദ്ധ ചിത്രവുമാണ് ഇത്’-ടൊവിനോ എഴുതി.
ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂർത്തിയായ ഈ ചിത്രം വൈകാതെ പ്രദർശനത്തിനെത്തും. എല്ലനര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് അദൃശ്യ ജാലകങ്ങൾ നിർമ്മിച്ചത്. നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഇന്ദ്രന്‍സുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ടൊവിനോയുടെ തകർപ്പൻ മേക്കോവർ; ചിത്രങ്ങൾ വൈറൽ
Next Article
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement