Padakkuthira | ഈ ഒരൊറ്റ ബ്രേക്കിംഗ് ന്യൂസ് മതി, പറക്കും നമ്മുടെ 'പടക്കുതിര'; അജു വർഗീസിന്റെ തഗുമായി 'പടക്കുതിര'

Last Updated:

അജു വർഗീസ്, രൺജി പണിക്കർ, സുരാജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ചിത്രം

പടക്കുതിര
പടക്കുതിര
അജു വർഗീസ് (Aju Varghese), രൺജി പണിക്കർ (Renji Panicker), സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന 'പടക്കുതിര' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ഇന്ദ്രൻസ്, നന്ദു ലാൽ, ബൈജു എഴുപുന്ന, അഖിൽ കവലയൂർ, ജോമോൻ, ഷമീർ, ദിലീപ് മേനോൻ, കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്, ഷാജു ശ്രീധർ, ജെയിംസ് ഏലിയ, കാർത്തിക് ശങ്കർ, സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്, ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ബിനി ശ്രീജിത്ത്, മഞ്ജു ഐ. ശിവാനന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം പകരുന്നു.
advertisement
എഡിറ്റർ- ഗ്രേസൺ എ സി എ, ലൈൻ പ്രൊഡ്യൂസർ- ഡോക്ടർ അജിത്കുമാർ ടി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- റിന്നി ദിവാകർ, പ്രൊഡക്ഷൻ കൺട്രോളർ- വിനോഷ് കൈമൾ, കല- സുനിൽ കുമാരൻ, മേക്കപ്പ്- രതീഷ് വിജയൻ, കോസ്റ്റ്യൂംസ്- മെർലിൻ ലിസബത്ത്, സ്റ്റിൽസ്- അജി മസ്കറ്റ്, പരസ്യകല- ഐഡന്റ് ഡിസൈൻ ലാബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ- ജിദു സുധൻ, അസിസ്റ്റൻ്റ് ഡയറക്ടർ- രഞ്ജിത്ത് കൃഷ്ണമോഹൻ, രാഹുൽ കെ.എം., ജെബിൻ ജെയിംസ്, ലിബിൻ ബാലൻ, ജെയ്ബിൻ ബേബി, മിഥുൻ നായർ, സോഷ്യൽ മീഡിയ മാനേജർ- അരുൺ കുമാർ, ആക്ഷൻ- മിറാക്കിൾ മൈക്കിൾ, പ്രൊഡക്ഷൻ മാനേജർ- നിധീഷ് പൂപ്പാറ, അനീഷ് ചന്ദ്രൻ, ഇന്ദ്രജിത്ത് ബാബു, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Trailer drops for Aju Varghese starrer Malayalam movie Padakkuthira. Aju plays the role of a magazine editor, deviant from his former feel-good type of roles
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Padakkuthira | ഈ ഒരൊറ്റ ബ്രേക്കിംഗ് ന്യൂസ് മതി, പറക്കും നമ്മുടെ 'പടക്കുതിര'; അജു വർഗീസിന്റെ തഗുമായി 'പടക്കുതിര'
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement