Dasettante Cycle | ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ ജീവിതവും, കുടുംബബന്ധങ്ങളും; ഹരീഷ് പേരടിയുടെ 'ദാസേട്ടന്റെ സൈക്കിൾ' ട്രെയ്‌ലർ
- Published by:meera_57
- news18-malayalam
Last Updated:
ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, അനുപമ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരും അഭിനയിക്കുന്നു
നടൻ ഹരീഷ് പേരടി (Hareesh Peradi) നിർമ്മിക്കുന്ന 'ദാസേട്ടന്റെ സൈക്കിൾ' (Dasettante Cycle) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ മോഹൻലാൽ ഇൻസ്റ്റഗ്രാം പേജിലൂടെ റിലീസ് ചെയ്തു. മാർച്ച് 14ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം
'ഐസ് ഒരതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, അനുപമ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരും അഭിനയിക്കുന്നു.
ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി. വിമല നിർവഹിക്കുന്നു.
advertisement
എഡിറ്റർ- ജോമോൻ സിറിയക്ക്. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ.സി. ഗിരീശൻ സംഗീതം പകരുന്നു. ബി.ജി.എം. -പ്രകാശ് അലക്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നൗഫൽ പുനത്തിൽ, ലൈൻ പ്രൊഡ്യൂസർ -പ്രേംജിത് കെ., പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, കല- മുരളി ബേപ്പൂർ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- സുകേഷ് താനൂർ,
സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല- മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിഷാന്ത് പന്നിയങ്കര, പി.ആർ.ഒ. - എ.എസ്. ദിനേശ്.
advertisement
Summary: Trailer for the Malayalam movie Dasettante Cycle featuring Hareesh Peradi in the lead role has been released. The film is produced by the actor himself. March 14 is the release date
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 07, 2025 6:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Dasettante Cycle | ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ ജീവിതവും, കുടുംബബന്ധങ്ങളും; ഹരീഷ് പേരടിയുടെ 'ദാസേട്ടന്റെ സൈക്കിൾ' ട്രെയ്‌ലർ