Pariwar trailer | അച്ഛന്റെ മരണം കാത്തിരിക്കുന്ന മക്കളുള്ള കുടുംബം; ജഗദീഷിന്റെ 'പരിവാർ' ട്രെയ്‌ലർ

Last Updated:

ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ചിത്രം

പരിവാർ ട്രെയ്‌ലർ
പരിവാർ ട്രെയ്‌ലർ
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരിവാർ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ഒരു കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാനുള്ള ശ്രമങ്ങളും തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളും നർമ്മത്തിന് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന 'പരിവാർ' മാർച്ച് ഏഴിന് പ്രദർശനത്തിനെത്തുന്നു.
സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റഭിനേതാക്കൾ.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു.
advertisement
പ്രണയം, ഖൽബ്, ഗോളം, യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള, കിണർ, കേണി (തമിഴ്) തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമ നിർമാണകമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽ കോട്ട, കല- ഷിജി പട്ടണം, വസ്ത്രലങ്കാരം- സൂര്യ രാജേശ്വരീ, മേക്കപ്പ്- പട്ടണം ഷാ, എഡിറ്റർ- വി.എസ്. വിശാൽ, ആക്ഷൻ- മാഫിയ ശശി, സൗണ്ട് ഡിസൈൻ- എം.ആർ. കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കെ.ജി. രജേഷ് കുമാർ, അസോസിയേറ്റ് ഡയറക്ടർ- സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ- ആന്റോ, പ്രാഗ് സി., സ്റ്റിൽസ്- രാംദാസ് മാത്തൂർ, വിഎഫ്എക്സ്-പ്രോമൈസ് ഗോകുൽവിശ്വം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പി.ആർ.ഒ.- എ.എസ്. ദിനേശ്, അരുൺ പൂക്കാടൻ.
advertisement
Summary: Pariwar is an upcoming Malayalam movie starring Jagadish, Indrans and Prashanth Alexander in the lead roles. The movie dropped an intriguing trailer. The plot delves into the idea of a family's internal troubles and its aftermath
മലയാളം വാർത്തകൾ/ വാർത്ത/Film/
Pariwar trailer | അച്ഛന്റെ മരണം കാത്തിരിക്കുന്ന മക്കളുള്ള കുടുംബം; ജഗദീഷിന്റെ 'പരിവാർ' ട്രെയ്‌ലർ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement