മാധവനും ശങ്കുണ്ണിയും തമ്മിലുള്ള പ്രശ്നമെന്ത്? സുരാജ്, വിനായകൻ ചിത്രം 'തെക്ക് വടക്ക്' ട്രെയ്‌ലർ

Last Updated:

സഖാവ് മാധവനും, സഖാവ് ശങ്കുണ്ണിയും ഒരേ പാർട്ടിക്കാർ, ശരിക്കും ഇവർ തമ്മിൽ എന്താ പ്രശ്നം?

തെക്ക് വടക്ക്
തെക്ക് വടക്ക്
രണ്ടു വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ആത്മബന്ധത്തിൻ്റെയും കഥ പറയുന്ന ചിത്രമാണ് തെക്ക് വടക്ക്.
പ്രേംശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പ്രകാശനം ചെയ്‌തു. ട്രെയ്‌ലറിലെ ചില ഭാഗങ്ങൾ ഒന്നു പരിശോധിക്കാം. ഒരേ ബസ്സിൽ വന്നിറങ്ങുന്ന രണ്ടു പേർ. രണ്ടു പേരും രണ്ടു വഴിക്കായി പിരിയുന്നു. അവരാണ് മാധവനും, ശങ്കുണ്ണിയും എന്ന ആത്മ സ്നേഹിതർ. എന്നാൽ ഇന്ന് ഇവർ തമ്മിൽ ശത്രുതയിലാണ്. അത് കേസിൻ്റെ ലോകത്തുവരെ ചെന്നെത്തിയിരിക്കുന്നു. നാട്ടുകാർ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സഖാവ് മാധവനും, സഖാവ് ശങ്കുണ്ണിയും ഒരേ പാർട്ടിക്കാർ, ശരിക്കും ഇവർ തമ്മിൽ എന്താ പ്രശ്നം?
advertisement
അവരുതന്നെയാണു പ്രശ്നം.... വൈരാഗ്യമാണ് സാറെ ... അതിപ്പതൊടങ്ങിയതല്ല, പണ്ടേക്കു പണ്ടേ തൊടങ്ങിയതാ... ട്രെയിലറിൽ ഏറെയും കേസിൻ്റെ പ്രതിഫലനങ്ങളാണ് നിഴലിച്ചു നിൽക്കുന്നത്. 'തെക്ക് വടക്ക്' എന്ന ചിത്രത്തിലൂടെ കേസിൻ്റെ ഊരാക്കുടുക്കുകളുടെ ചുരുളുകൾ നിവർത്തുമ്പോൾ അസാധാരണ ബന്ധത്തിൻ്റെ ഊഷ്മളത പ്രേക്ഷകർക്ക് നവ്യമായ ഒരനുഭൂതി നൽകുന്നതായിരിക്കും.
ജീവിതവുമായി ബന്ധപ്പെട്ട കഥപാത്രങ്ങളെ ഏറെ അവതരിപ്പിച്ച് അംഗീകാരം നേടിയ മലയാളത്തിലെ മികച്ച അഭിനേതാക്കളായ വിനായകനും സുരാജ് വെഞ്ഞാറമൂടുമാണ് മാധവനേയും ശങ്കുണ്ണിയേയും ഭദ്രമാക്കുന്നത്.
advertisement
അഞ്ജനാ വാർസിൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പും, വി.എ. ശ്രീകുമാർ മേനോനും ചേർന്നാണ് നിർമാണം.
കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി. ബാബു, ഷമീർഖാൻ, വിനീത് വിശ്വം, സ്നേഹാ ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജയിംസ് പാറക്കൽ എന്നിവരും പ്രധാന അഭിനേതാക്കളാണ്. ഏറെ ശ്രദ്ധേയമായ
'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിനു ശേഷം എസ്. ഹരീഷാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒടിയൻ സിനിമയിലെ ഗാനങ്ങൾ രചിച്ച് ശ്രദ്ധേയയായ ലക്ഷ്മി ശ്രീകുമാറിൻ്റേതാണു ഗാനങ്ങൾ. ആർ.ഡി.എക്സ്. എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സാം സി.എസ്റ്റാണ് സംഗീത സംവിധായകൻ.
advertisement
വലിയ പെരുന്നാൾ, കിസ്മത്ത്, ബിഡ്ജ്, തുടങ്ങിയ ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച സുരേഷ് രാജനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ -രാഖിൽ, കോസ്റ്റിയൂം ഡിസൈൻ - അയിഷ സഫീർ സേഠ്, മേക്കപ്പ് - അമൽ ചന്ദ്ര, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വി. ബോസ്, കാസ്റ്റിംഗ് ഡയറക്ടർ - അബു വളയംകുളം, നിശ്ചലഛായാഗ്രഹണം -അനീഷ് അലോഷ്യസ്, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- സജി ജോസഫ്.
advertisement
പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം സെപ്റ്റംബർ ഇരുപതിന് പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Trailer drops for Vinayakan, Suraj Venjaramoodu movie Thekku Vadakku. The movie tells the tale of two friends who went hostile
മലയാളം വാർത്തകൾ/ വാർത്ത/Film/
മാധവനും ശങ്കുണ്ണിയും തമ്മിലുള്ള പ്രശ്നമെന്ത്? സുരാജ്, വിനായകൻ ചിത്രം 'തെക്ക് വടക്ക്' ട്രെയ്‌ലർ
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement